കോവിഡ് രോഗബാധ സ്ഥിരീകരിച്ചതോടെ ഹോട്ട് സ്പോട്ടായി മാറിയ കോരുത്തോട്ടിൽ നിയന്ത്രണങ്ങൾ കർശനമാക്കി പോലീസും,ആരോഗ്യ വകുപ്പും. വാഹന ഗതാഗതത്തിന് നിയന്ത്രണമേർപ്പെടുത്തിയതിന് പുറമെ അവശ്യ വസ്തുക്കൾ വില്പന നടത്തുന്ന സ്ഥാപ നങ്ങളുടെ പ്രവർത്തന സമയം രാവിലെ 11 മുതൽ വൈകിട്ട് 5 മണി വരെയാക്കി ക്രമീക രിച്ചു.
കാഞ്ഞിരപ്പള്ളി താലൂക്കിൽ കോവിഡ് രോഗബാധ ആദ്യം സ്ഥിരീകരിച്ച പഞ്ചായത്തായ കോരുത്തോട് പഞ്ചായത്ത് ചൊവ്വാഴ്ചയാണ് ഹോട്ട്സ്പോട്ടായി പ്രഖ്യാപിച്ചത്. മഹാ രാഷ്ട്രയില്‍നിന്ന് മെയ് 13ന് ബസില്‍ കോഴിക്കോട്ട് എത്തിയ മടുക്ക സ്വദേശിക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടർന്നാണ് പഞ്ചായത്ത് ഹോട്ട്സ്പോട്ടായി മാറിയത്. രോഗബാധ സ്ഥിരീകരിച്ചതോടെ പോലീസും,ആരോഗ്യ വകുപ്പും കർശന നിയന്ത്രണമാണ് ഇവിടെ ഏർപ്പെടുത്തിയിരിക്കുന്നത്. രോഗം സ്ഥിരീകരിച്ച യുവാവിൻ്റെ വീട്ടിലേക്കുള്ള പാത യായ മടുക്ക-മൈനാക്കുളം – കൊമ്പു കുത്തി റോഡും, ടി ആർ& ടി കൊമ്പുകുത്തിറോസും പൊലീസ് ബാരിക്കേഡ് വച്ച് അടച്ചു.
പഞ്ചായത്തിലെ രണ്ട്, നാല് വാർഡുകൾ കണ്ടയ്മെൻ്റ് സോണുകളായി പ്രഖ്യാപിച്ചതി ന് പുറമെ ഈ വാർഡുകളിലേക്കും, വാർഡുകളിൽ നിന്ന് പുറത്തേക്കും സഞ്ചാരം നി രോധിച്ചു.പഞ്ചായത്തിൽ  അവശ്യ വസ്തുക്കൾ വില്പന നടത്തുന്ന സ്ഥാപനങ്ങൾക്ക് പ്രവർത്തിക്കാമെങ്കിലും പ്രവർത്തന സമയം രാവിലെ 11 മുതൽ വൈകിട്ട് 5 മണി വരെ യാക്കി ക്രമീകരിച്ചു.രോഗം ബാധിച്ച യുവാവിനോട് അടുത്തിടപഴകിയ വീട്ടിലെ മറ്റംഗ ങ്ങളുടെ സ്രവ സാമ്പിളുകൾ പരിശോധനയ്ക്കായി ശേഖരിച്ചു.ബസിൽ കോഴിക്കോട്ടെ ത്തിയ യുവാവിനെ കാറിൽ മടുക്കയിൽ എത്തിച്ച ഡ്രൈവറുടെയും, അടുത്ത ബന്ധവായ രാഷ്ട്രിയക്കാരൻ്റെയും സമ്പർക്ക പട്ടിക കണ്ടെത്താൻ കഴിയാത്തത് പ്രതിസന്ധി സൃഷ്ടി ച്ചിട്ടുണ്ട്.
യുവാവുമായി അടുത്തിടപഴകിയിട്ടും ഇവർ രണ്ടു പേരും ഹോം ക്വാറൻ്റയിൻ പാലി ച്ചില്ല എന്നതും ആശങ്ക സൃഷ്ടിക്കുന്നു. ഇതിനിടെ യുവാവുമായി ബന്ധം പുലർത്തിയ 10 പേരോളം പേരെ നിരീക്ഷണത്തിലാക്കിയതായി ആരോഗ്യ വകുപ്പ് അറിയിച്ചു.