പൊന്‍കുന്നം: പുതിയകാവ് ദേവിക്ഷേത്രത്തില്‍ കുംഭഭരണി ഉത്സവത്തിന് തിങ്കളാഴ്ച നൂറുകണക്കിന് കുംഭകുടക്കാര്‍ നൃത്തമാടി. വിവിധ പ്രദേശങ്ങളില്‍നിന്നുള്ള കുംഭകുട ഘോഷയാത്രകള്‍ ഉച്ചയോടെ പൊന്‍കുന്നം പട്ടണത്തിലെത്തി.

കുംഭകുടാഭിഷേകത്തിനുശേഷം ഉച്ചകഴിഞ്ഞ് ചിറക്കടവ് മഹാദേവക്ഷേത്രച്ചിറയിലേക്ക് ആറാട്ടിനായി ദേവിയുടെ എഴുന്നള്ളത്ത് പുറപ്പെട്ടു. ആറാടി തിരിച്ചെഴുന്നള്ളിയപ്പോള്‍ ചിറക്കടവ് വടക്കുംഭാഗം മഹാദേവ വേലകളിസംഘത്തിന്റെ വേലകളി അകമ്പടിയാ യി.

ചിറക്കടവ് മറ്റത്തില്‍പടിയില്‍ മഹാദേവ വെള്ളാളയുവജന സംഘവും പുളിമൂട് സ്വീക രണസമിതിയും ചേര്‍ന്ന് ആറാട്ടെതിരേല്‍പ്പും ദീപക്കാഴ്ചയുമൊരുക്കി.പാറക്കടവില്‍ ആറാട്ടുവിളക്കും ലക്ഷദീപക്കാഴ്ചയും ദീപഗോപുരങ്ങളുമായി സ്വീകരണം നല്‍കി. ഹി ന്ദുഐക്യവേദി മഞ്ഞപ്പള്ളിക്കുന്നില്‍ ലക്ഷദീപക്കാഴ്ച നടത്തി.വടക്കുംഭാഗം എന്‍.എസ് .എസ്. കരയോഗവും സേവാഭാരതിയും ചേര്‍ന്ന് കരയോഗംപടിയില്‍ സ്വീകരണം നല്‍ കി.