എരുമേലി:ശബരിമല ഉയര്‍ത്തുന്ന സന്ദേശം മാനവസമൂഹത്തിന് മാതൃകയാണെന്നും അതാണ് കേരളത്തിന്‍െ്റ മുഖമെന്നും മന്ത്രി പറഞ്ഞു. ശബരിമല തീര്‍ഥാടനകാലത്ത് ശുചിത്വം ഉറപ്പു വരുത്തുന്നതിനായി തുടക്കമി’ പദ്ധതിയാണ് പുണ്യം പൂങ്കാവനം.ജന പങ്കാളിത്തത്തോടെയുള്ള മാലിന്യ നിർമാർജനം പുണ്യം പൂങ്കാവനം പദ്ധതിയെ വൻ വിജയമാക്കിയെന്നു മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ഡിപാർട്ട്മെന്റലിസം എന്ന അവസ്ഥ ഈ സീസണിൽ ഉണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു. എരുമേലിയിൽ പുണ്യം പൂങ്കാവ നം പദ്ധതിയെ വിജയിപ്പിച്ചവരെ അനുമോദിച്ചുള്ള യോഗം ഉദ്ഘാടനം ചെയ്യുകയായി രുന്നു മന്ത്രി.

ഇത്തവണ മാലിന്യനിക്ഷേപത്തിന്റെ തോത് നന്നേ കുറയ്ക്കാനായി. പ്ലാസ്റ്റിക് വിപത്തി നെക്കുറിച്ചു തീർഥാടകർ വളരെ ബോധവാൻമാരായി. വകുപ്പുകളുടെ കൂട്ടായ്മ പുണ്യം പൂങ്കാവനം പദ്ധതിയെ വിജയിപ്പിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചന്നും കടകംപള്ളി പറഞ്ഞു.
എരുമേലി എംഇഎസ് കോളജ്, സെന്റ് തോമസ് എച്ച്എസ്എസ്, വാവർ മെമ്മോറിയ ൽ, കണമല സാൻതോം, അയ്യപ്പസേവാസംഘം, അയ്യപ്പസേവാസമാജം, ദേവസ്വം ബോർ ഡ്, അറബിക് കോളജ്, എക്സ് സർവീസ് മെൻ, വ്യാപാരികൾ, എൻഎസ്എസ്, ശുചിത്വസേന, ആരോഗ്യ വകുപ്പ്, കെഎസ്ആർടിസി, എക്സൈസ്, റസിഡന്റ്സ് അസോസിയേഷൻ, അപ‌െക്സ് കമ്മിറ്റി, വെള്ളാള മഹാസഭ എന്നിവരുടെ പ്രതിനിധി കളെ പൊന്നാട അണിയിച്ചു സ്വീകരിച്ചു.
പി.സി. ജോർജ് എംഎൽഎ അധ്യക്ഷത വഹിച്ചു. പദ്ധതിയുടെ മുഖ്യ ചുമതലയുള്ള റേഞ്ച് ഐജി പി. വിജയൻ, ജില്ലാ പൊലീസ് ചീഫ് മുഹമ്മദ് റഫീക്, ഡിവൈഎസ്പി ഇമ്മാനുവൽ പോൾ, പി.എ. ഇർഷാദ്, എരുമേലി സിഐ: ടി.ഡി.സുനിൽകുമാർ, എസ്ഐമാരായ  മനോജ് മാത്യു, എം.എസ്. ഷിബു, ഫാ. മൈക്കിൾ വലയിഞ്ചിയിൽ, സ്വാമി സത് സ്വരൂപാനന്ദ, ദേവസ്വം അ‍ഡ്മിനിസ്ട്രേറ്റീവ് ഓഫിസർ ബൈജു, പൊലീസ് സ്പെഷൽ ഓഫിസർ വി. അജിത്ത്, പിടിസി വൈസ് പ്രിൻസിപ്പൽ അനിൽ ശ്രീനിവാസ്, എം.എൻ. മാഹിൻ, ജസ്ന നജീബ്, അശോക് കുമാർ, എസ്.മനോജ് എന്നിവർ പ്രസംഗിച്ചു.