എരുമേലി : ശബരിമല തീർത്ഥാടന കേന്ദ്രമായ എരുമേലിക്ക് വിശുദ്ധി പകരുന്ന സമ്പൂർ ണ ശുചിത്വ യജ്ഞം നടത്താൻ പുണ്യം പൂങ്കാവനം പദ്ധതിയുടെ യോഗത്തിൽ തീരുമാനം. കാഞ്ഞിരപ്പളളി ഡിവൈഎസ്പി എരുമേലിയിൽ ഞായറാഴ്ച വിളിച്ചുചേർത്ത അടിയ ന്തിര യോഗത്തിലാണ് തീരുമാനം. യോഗത്തിൽ എഎസ്പി അശോക് കുമാർ ശുചിത്വ യജ്ഞ പരിപാടികൾ വിശദീകരീച്ചു. 29ന് സ്റ്റുഡൻറ്റ്സ് പോലിസ് കേഡറ്റുകൾ ബോധവ ൽക്കരണ റൂട്ട് മാർച്ച് നടത്തും.
തുടർന്ന് പോലിസുമായി ചേർന്ന് ശുചീകരണവും നടത്തും. അടുത്ത മാസം രണ്ടിന് മെഗാ ശുചീകരണ യജ്ഞത്തിന് കൊച്ചി റേഞ്ച് ഐജി പി വിജയൻ നേതൃത്വം നൽകും. പഞ്ചായത്തിൻറ്റെയും വിവിധ വാർഡുകളിലെ റസിഡൻസ് അസോസിയേഷനുകളുടെ യും നേതൃത്വത്തിലാണ് സമ്പൂർണ ശുചീകരണ യജ്ഞം നടക്കുക. ശുചീകരണത്തിൽ വി വിധ സംസ്ഥാനങ്ങളിലെ ഗുരുസ്വാമിമാരുടെ നേതൃത്വത്തിൽ അയ്യപ്പഭക്തരും പങ്കെടു ക്കും. തീർത്ഥാടകരിൽ ശുചിത്വ പരിപാലനത്തിൻറ്റെ കാംപെയിൻ സംഘടിപ്പിച്ചിട്ടുണ്ട്.
തീർത്ഥാടന കേന്ദ്രങ്ങളെ വിശുദ്ധിയോടെ പരിപാലിക്കുന്നത് തീർത്ഥാടനത്തെ പുണ്യമായ കർമമാക്കി മാറ്റുമെന്ന സന്ദേശമാണ് പുണ്യം പൂങ്കാവനം പദ്ധതിയിലൂടെ പകരുന്നതെന്ന് പരിപാടികൾ വിശദീകരിച്ച എഎസ്പി അശോക് കുമാർ പറഞ്ഞു. തീർത്ഥാടനം ശുഭയാ ത്രയാക്കുന്നത് ലക്ഷ്യമിട്ട് കഴിഞ്ഞ സീസൺ മുതൽ ആരംഭിച്ച പോലിസിൻറ്റെ നേതൃത്വ ത്തിലുളള ശുഭയാത്രാ സന്ദേശ വാഹന പര്യടനത്തിൻറ്റെ ഉദ്ഘാടനം ഐജി നിർവഹി ക്കും.
പദ്ധതി അവലോകന യോഗത്തിൽ ഡിവൈഎസ്പി ഇമ്മാനുവേൽ പോൾ അധ്യക്ഷത വഹിച്ചു. റസിഡൻസ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ്റ് രാധാകൃഷ്ണൻ, മണിമല സിഐ റ്റി ഡി സുനിൽ കുമാർ, എസ്ഐ മനോജ് മാത്യു, ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ ജി ബൈജു തുടങ്ങിയവരും വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും സന്നദ്ധ സംഘടനകളുടെ പ്രതിനിധികളും പങ്കെടുത്തു.