എരുമേലി : തീര്‍ത്ഥാടനത്തിന് വിശുദ്ധിയും പുണ്യവും ലഭിക്കാന്‍ ശുചിത്വമാണ് മനസി ലും ശരീരത്തിലും വേണ്ടതെന്ന് കാഞ്ഞിരപ്പളളി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ത്രേട്ട് റോ ഷന്‍ റോയി തോമസ്. എരുമേലിയില്‍ ശബരിമല തീര്‍ത്ഥാടനത്തിന്റെ ശുചിത്വ പരിപാ ലനത്തിനായി പോലിസ് വകുപ്പ് നടപ്പിലാക്കുന്ന പുണ്യം പൂങ്കാവനം പദ്ധതിയുടെ ഭാഗ മായി നടന്ന ശുചിത്വ ബോധവല്‍ക്കരണ റാലിയും റൂട്ട് മാര്‍ച്ചും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു റോഷന്‍ റോയി തോമസ്. 
അയ്യപ്പഭക്തര്‍ക്കായി എരുമേലിയില്‍ സൗജന്യ നിയമ സഹായ കേന്ദ്രം ആരംഭിക്കുമെന്ന് അവര്‍ പറഞ്ഞു. പദ്ധതി നോഡല്‍ ഓഫിസര്‍ എഎസ്പി അശോക് കുമാര്‍ അധ്യക്ഷത വഹിച്ചു. കണമല സാന്തോം, ഉമ്മിക്കുപ്പ സെന്റ്റ് മേരീസ് സ്‌കൂളുകളിലെ സ്റ്റുഡന്റ്റ്‌സ് പോലിസ് കേഡറ്റുകളും എംഇഎസ് കോളേജ് എന്‍എസ്എസ് വിദ്യാര്‍ത്ഥികളും റൂട്ട് മാര്‍ച്ചിലും ശുചീകരണ യജ്ഞത്തിലും പോലിസുദ്യോഗസ്ഥര്‍ക്കൊപ്പം പങ്കെടുത്തു.

കാഞ്ഞിരപ്പളളി ഡിവൈഎസ്പി ഇമ്മാനുവേല്‍ പോള്‍, തഹസീല്‍ദാര്‍ ജോസ് ജോര്‍ജ്, മണിമല സിഐ റ്റി ഡി സുനില്‍ കുമാര്‍, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്റ് ടി എസ് കൃഷ്ണകുമാര്‍, എരുമേലി എസ് ഐ മനോജ് മാത്യു, ലീഗല്‍ സര്‍വീസസ് കമ്മറ്റി പ്രതിനിധികളായ എം കെ അനന്തന്‍, എച്ച് അബ്ദുല്‍ അസീസ്, വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ്റ് മുജീബ് റഹ്മാന്‍, ദേവസ്വം അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസര്‍ ജി ബൈജു, എസ്‌ഐ ഇ ജി വിദ്യാധരന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.