എരുമേലി : റോഡില്‍ ചപ്പും ചവറും വാരിപ്പെറുക്കുന്ന പോലിസുകാരെയും നാട്ടു കാരെയും വിദേശികള്‍ കണ്ടത് അദ്ഭുതത്തോടെ. അതുവരെ അയ്യപ്പഭക്തരുടെ ചിത്ര ങ്ങള്‍ പകര്‍ത്തിക്കൊണ്ടിരുന്ന അവര്‍ ശുചീകരണം കടമയായി ഏറ്റെടുത്തവര്‍ക്ക് നേരെ ക്യാമറകള്‍ ഫോക്കസ് ചെയ്തു. അഭിനന്ദനവും അനുമോദനവും ചൊരിഞ്ഞി ട്ടാണ് അവര്‍ അടുത്ത കാഴ്ചകള്‍ക്കായി നീങ്ങിയത്. ശബരിമല തീര്‍ത്ഥാടനം പ്രമാണി ച്ച് പോലിസ് ആരംഭിച്ച പുണ്യം പൂങ്കാവനം പദ്ധതിയുടെ ഭാഗമായി എരുമേലിയില്‍ ദിവസവും നടക്കുന്ന വൃത്തിയാക്കലാണ് കേരളം ചുറ്റിക്കാണാനെത്തിയ വിദേശ വിനോദ യാത്രാസംഘത്തിന് വിസ്മയം പകര്‍ന്നത്. 
ദിവസവും പോലിസുകാര്‍ക്കൊപ്പം നാട്ടിലെ വിവിധ സംഘടനകളുടെ പ്രവര്‍ത്തകരും വൃത്തിയാക്കലില്‍ പങ്കെടുക്കുന്നുണ്ട്. തുടക്കത്തില്‍ സ്‌കൂളുകളിലെ സ്റ്റുഡന്റ്റ്‌സ് പോലിസും എന്‍സിസി, കോളേജ് എന്‍എസ്എസ് വിദ്യാര്‍ത്ഥികളും പോലിസിനൊ പ്പം നേതൃത്വം നല്‍കി. തുടര്‍ന്നും പഠനസമയം കഴിഞ്ഞ് ഇവര്‍ പങ്കെടുക്കാനെത്തുന്നു. ഇത് പ്രചോദനമായാണ് റസിഡന്‍സ് അസോസിയേഷനുകള്‍, കുടുംബശ്രീ അംഗങ്ങള്‍ ഉള്‍പ്പടെ ബഹുജനപങ്കാളിത്തം പ്രകടമായത്. ദിശ ചാരിറ്റബിള്‍ സൊസൈറ്റി പ്രവര്‍ ത്തകര്‍ കഴിഞ്ഞ ദിവസവും ഞായറാഴ്ച നായര്‍ സര്‍വീസ് സൊസൈറ്റി എരുമേലി ശാഖയും വനിതാ യൂണിറ്റും പങ്കെടുത്തു. അടുത്ത ദിവസം വ്യാപാരി വ്യവസായി ഏകോപന സമിതി പങ്കെടുക്കുന്നുണ്ട്.

ഭക്തര്‍ സ്‌നാനം നടത്തുന്ന കുളിക്കടവില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ദിവസവും വാരിമാ റ്റി വൃത്തിയാക്കുന്നത് പദ്ധതിയുടെ ഭാഗമാണ്. പേട്ടതുളളലിനായി ശരീരത്തണിയുന്ന സിന്ദൂരപ്പൊടികള്‍ തോട്ടിലെ കുളിക്കിടെ ഏറെ സമയത്തെ ശ്രമത്തിന് ശേഷമാണ് ഭക്തര്‍ക്ക് കഴുകിമാറ്റാനാകുന്നത്. ഇതിനായി പ്ലാസ്റ്റിക് കവറുകളിലടങ്ങിയ ഷാമ്പു, എണ്ണ, സോപ്പ് തുടങ്ങിയവയാണ് ഉപയോഗിക്കുക. പായ്ക്കറ്റ് പൊട്ടിച്ചുപയോഗിച്ച ശേഷം പ്ലാസ്റ്റിക് കവറുകള്‍ തോട്ടിലേക്കുപേക്ഷിക്കുന്ന പ്രവണത മുമ്പ് വര്‍ധിച്ചിരുന്നു. ഇത് കുറയ്ക്കാന്‍ ഇത്തവണ പോലിസിന്റ്റെ ശുചീകരണവും ബോധവല്‍ക്കരണവും സഹായകമായി. 
മെഗാഫോണ്‍ മൈക്കിലൂടെ ഏഴ് പ്രതിജ്ഞ ഉള്‍പ്പെട്ട സപ്തകര്‍മ തീര്‍ത്ഥാടകരെക്കൊ ണ്ട് വായിപ്പിക്കുന്നതിലൂടെയും വിവിധ ഭാഷകളില്‍ ലഘുലേഖകളും ശുഭയാത്രാ വാഹന പര്യടനവുമായാണ് ബോധവല്‍ക്കരണം. പദ്ധതിയുടെ സ്‌പെഷ്യല്‍ ഓഫിസര്‍ എസ് പി ജേക്കബ് ജോബ്, ജില്ലാ പോലിസ് ചീഫ് മുഹമ്മദ് റെഫീഖ്, അസി.ഓഫി സറും ക്യാമ്പ് അസി.കമാന്‍ഡന്റ്റുമായ ജി അശോക് കുമാര്‍, ഡിവൈഎസ്പി ഇമ്മാനുവേല്‍ പോള്‍, സിഐ റ്റി ഡി സുനില്‍ കുമാര്‍, എസ്‌ഐ മനോജ് മാത്യു എന്നിവരുള്‍പ്പെട്ട വിപുലമായ പോലിസ് സംഘമാണ് പദ്ധതി നടപ്പിലാക്കികൊ ണ്ടിരിക്കുന്നത്.