പുണ്യം പൂങ്കാവനം പദ്ധതിയുടെ ഭാഗമായി എരുമേലി പുണ്യം പൂങ്കാവനം കേന്ദ്രങ്ങ ളുടെ നേതൃത്വത്തിൽ ശബരിമല പാത തുടങ്ങുന്ന 26- മൈൽ മുതൽ മണങ്ങല്ലൂർ  വ രെയുള്ള റോഡിന്റെ ഇരുവശത്തും ഉള്ള പാതയോരങ്ങൾ, ഡ്രീം ലാൻഡ്, റോയൽ റബ്ബർ ലാറ്റക്സ്, ഞാർക്കലകാവ് അമ്പലം, കാഞ്ഞിരപ്പള്ളി 1 -മൈൽ ശ്രീ ധർമശാസ്താ അമ്പലം, സെൻ്റ്. ജോസഫ് ചർച്ച് കൂവപ്പള്ളി, മണങ്ങല്ലൂർ മുസ്ലിം പള്ളി, കാഞ്ഞിരപ്പ ള്ളി സിവിൽ ഡിഫെൻസ് സേനാഗം ങ്ങൾ, കൂവപ്പള്ളി പൗര സമിതി അംഗങ്ങൾ, കൂവപ്പള്ളി വ്യാപാരി വ്യവസായി ഏകോപന സമിതി, വിവിധ ക്ലബ്ബുകൾ ,എന്നീ സം ഘടനകളുടെ നേതൃത്വത്തിൽ കാട് വെട്ടിതെളിച്ചു. ഇതിനൊപ്പം പാതയോരങ്ങൾ മനോഹരമാക്കുന്നതിനായി ചെടികളും വെച്ച് പിടിപ്പിച്ചു.
കൂവപ്പളളിയിലും, മണങ്ങല്ലൂരും നടന്ന  സമ്മേളനത്തിൽ  കാഞ്ഞിരപ്പള്ളി ഡി. വൈ. എസ്.പി ജെ.സന്തോഷ്‌ കുമാറും കാഞ്ഞിരപ്പള്ളി ഒന്നാം മൈലിൽ നടന്ന സമ്മേളനം പുണ്യം പൂങ്കാവനം ജില്ലാ കോ -ഓർഡിനേറ്റരും, റിട്ട. അസിസ്റ്റന്റ് കമണ്ടാറുമായിരു ന്ന അശോക് കുമാറും നിർവഹിച്ചു. എരുമേലി പുണ്യം പൂങ്കാവനം കോ -ഓർഡിനേ റ്ററും, കാഞ്ഞിരപ്പള്ളി സബ് ഇൻസ്‌പെക്ടറും ആയ എം.എസ് ഷിബു അധ്യക്ഷത വ ഹിച്ചു.
സമ്മേളനത്തിൽ സെൻ്റ്ജോസഫ് ചർച്ച് അസിസ്റ്റന്റ് വികാരി.മാർട്ടിൻ കുറ്റിക്കാട്ടു, കൂ വപ്പള്ളി മുസ്ലിം പള്ളി അസിസ്റ്റന്റ്  ഇമാം നൗഷാദ് മൗലവി, മണങ്ങലൂർ മുസ്ലിം പള്ളി ഇമാം അലിയാർ മൗലവി,  ജനപ്രതിനിധികളായ കെ.ആർ തങ്കപ്പൻ, ജോജി, ബിജോയ്‌, അനീറ്റ ജോസഫ്, ജോൻസി, സിന്ധു മോഹൻ, അബ്ദുൽ അസീസ് മണങ്ങലൂർ, പുണ്യം പൂങ്കാവനം എരുമേലി ടീം അംഗങ്ങളായ എസ്.ഐ ജോർജ്കുട്ടി, എ.എസ്.ഐ അനിൽ പ്രകാശ്, സി.പി.ഒ ജയലാൽ, വിശാൽ, വെൺമണി പോലീസ് സ്റ്റേഷൻ എസ്.സി.പി.ഒ ബിജു,  പ്രവർത്തകരായ നിജിൽ സോമൻ, വിഷ്ണു. രാജൻ,മനോജ്‌, മേരിക്കുട്ടി, സൂര്യ, ലത, ഷമീന  എന്നിവർ നേതൃത്വം നൽകി.