കണമല സാൻതോം ഹൈസ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയായ ഫാസിൽ സലാം ഇന്ത്യൻ റെക്കോർഡ് നേടി സ്കൂളിന് അഭിമാനമായി. മുപ്പത് സെക്കൻ്റിൽ നൂറ്റി തൊണ്ണൂറ്റി അറ് പവർഫുൾ പഞ്ചസ് ചെയ്താണ് ഫാസിൽ ഇന്ത്യൻ ബുക്ക് ഓഫ് വേൾഡ് റെക്കോർഡിൽ ഇടം പിടിച്ചത്. സ്കൂൾ ആനിവേഴ്സറിയിൽ വച്ച് സ്കൂൾ മാനേജർ ഫാസി ലിന് മൊമൻ്റോയും സർട്ടിഫിക്കേറ്റും നൽകി അഭിനന്ദിച്ചു.
കരാട്ടെയിൽ ബ്ലാക്ക് ബെൽറ്റായ ഫാസിലിന് വേൾഡ് റെക്കോർഡിനായുള്ള പരിശീല നം നൽകിയത് മുക്കൂട്ടുതറ IBL മാർഷ്യൽ ആർട്സ് & വേൾഡ് റെക്കോർഡ് അക്കാഡമി യിലെ Dr. ജോസഫ് കെ ജെ ആണ്. ചാത്തൻതറ അലങ്കാരത്തിൽ വീട്ടിൽ അബ്ദുൾ സലാമിൻ്റെയും ആസിയാ സലാമിൻ്റെയും മകനാണ് ഫാസിൽ.