കനത്ത കാറ്റിലും മഴയിലും വ്യാപകനാശനഷ്ടം. എരുമേലി മുണ്ടക്കയം റോഡിൽ മര മൊടിഞ്ഞു വീണു. വൈദ്യുതി ലൈനിൽ മരമൊടിഞ്ഞു വീണു വൈദ്യുതി ബന്ധവും ത കരാറിലായി.മഞ്ഞളരുവിയിൽ റോഡിലേക്ക് ഒടിഞ്ഞുവീണ മരം എരുമേലിയിൽ നി ന്നും ഫയർ ഫോഴ്സ് എത്തി മുറിച്ചു നീക്കി ഗതാഗതം പുനഃസ്ഥാപിച്ചു.

പുഞ്ചവയലിൽ മുണ്ടക്കയം യൂത്ത് കോൺഗ്രസ്‌ മണ്ഡലം സെക്രട്ടറി ജോർജുക്കുട്ടിയുടെ വീട് മരം ഒടിഞ്ഞുവീണു ഭാഗികമായി തകർന്നു.പുഞ്ചവയൽ, മഞ്ഞളരുവി മേഖലയിൽ വൈദ്യുതി ബന്ധം തകരാറിലാണ്. നിരവധി കൃഷി നാശവും ഉണ്ടായിട്ടുണ്ട്.