കാഞ്ഞിരപ്പള്ളി: പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച സി.ആര്‍.പി.എഫ് ജവാന്മാര്‍ക്ക് ആദരവ് അര്‍പ്പിച്ച് പൊടിമറ്റം സെന്റ് ജോസഫ്‌സ് ഇടവകയില്‍ സമാധാ നദീപം തെളിയിച്ചു. കെ.സി.വൈ.എമ്മിന്റെ നേതൃത്വത്തില്‍ നടത്തിയ യോഗത്തില്‍ യുണിറ്റ് പ്രസിഡന്റ് ബിബിന്‍ തോമസ് അധ്യക്ഷത വഹിച്ചു. യൂണിറ്റ് ഡയറക്ടര്‍ ഫാ. തോമസ് പഴവകാട്ടില്‍ ഭീകര വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

കെ.സി.വൈ.എം വിജയപുരം രൂപതാ വൈസ് പ്രസിഡന്റ് ബിനു ജോസഫ്, യൂണിറ്റ് അംഗംങ്ങളായ എബിന്‍ മാത്യു, അരുണ്‍ ടോമി തുടങ്ങിയവര്‍ പ്രസംഗിച്ചു.രൂപത സെക്ര ട്ടറി സോനാ സാബു,കെ.സി.വൈ.എം മുണ്ടക്കയം മേഖല പ്രസിഡന്റ് സിജോ പൊടിമ റ്റം, യൂണിറ്റ് വൈസ് പ്രസിഡന്റ് ലൂയിസ് ആന്റണി, യൂണിറ്റ് സെക്രട്ടറി ബിനീത് ബിനു, യൂണിറ്റ് ട്രെഷറര്‍ അഖില്‍ ടോമി, അമല്‍ സി. ചാക്കോ, വിദ്യ ജോസഫ്, ജെസ്റ്റി ജേക്കബ്, ചിഞ്ചു റാണി, ടോണി പറപ്പള്ളി, മൊബിന്‍ ജോസഫ്, ജിബിന്‍ ജേക്കബ്. ജിതിന്‍ ജോണി, ജോബിന്‍ ജേക്കബ്, ജിമ്മി കുരിയന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി..