കേരള സര്‍ക്കാര്‍ ന്യൂനപക്ഷ ക്ഷേമവകുപ്പിന് കീഴില്‍ കാഞ്ഞിരപ്പള്ളി,നൈനാര്‍പള്ളി കോന്പൗണ്ടില്‍  പ്രവര്‍ത്തിക്കുന്ന ന്യൂനപക്ഷ യുവജനതക്കായുള്ള സൗജന്യ മത്സര പരീക്ഷാ പരിശീലന കേന്ദ്രത്തില്‍ 2019 ജൂലൈയില്‍ ആരംഭിക്കുന്ന എസ്.എസ്.എല്‍,സി, ഡിഗ്രി രണ്ട് റെഗുലര്‍ ബാച്ച്, ഒരു ഹോളിഡേ ബാച്ചിലേക്ക് പി.എസ്.സി അടക്കമുള്ള വിവിധ കേന്ദ്ര-സംസ്ഥാന മത്സര പരീക്ഷാ പരിശീലനത്തിനായുള്ള അപേക്ഷ ക്ഷണിച്ചു.
പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തില്‍ പ്രവേശനം ലഭിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് പ രിശീലനം തികച്ചും സൗജന്യമായിരിക്കും.ഓരോ ബാച്ചിലും 80 ശതമാനം മുസ്ലീം വിഭാഗ ത്തിനും, 20 ശതമാനം മറ്റു ന്യൂനപക്ഷ പിന്നോക്ക വിഭാഗത്തിനും സംവരണം ചെയ്തിരി ക്കുന്നു.അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി 2019 ജൂണ്‍ 20. പ്രവേശന പ രീക്ഷ 2019 ജൂണ്‍ 23 രാവിലെ  10 മണിക്ക്.താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ അപേക്ഷ കള്‍ നിര്‍ദ്ദിഷ്ട ഫോമില്‍ യോഗ്യത തെളിയിക്കുന്ന രേഖകള്‍. 2 പാസ്പോര്‍ട്ട്സൈസ് ഫോ ട്ടോ സഹിതം 2019 ജൂണ്‍ 20 -നകം പ്രിന്‍സിപ്പാള്‍, കോച്ചിങ് സെന്‍റര്‍ ഫോര്‍ മൈനോരിറ്റി യൂത്ത്, കാഞ്ഞിരപ്പള്ളി 686507 എന്ന വിലാസത്തിലോ, നേരിട്ടോ സമര്‍പ്പി ക്കണം.അപേക്ഷാ ഫോറം ഓഫീസില്‍ നിന്നും ലഭ്യമാണ്.കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍-04828-202069,9447512032