സമൂഹത്തിൽ ക്രിയാത്മമകമായ മാറ്റങ്ങൾ സൃഷ്ടിക്കുവാൻ പ്രഫഷണലുകളുടെ പങ്ക് വളരെ വലുതാണെന്ന് എ.ഐ.പി.സി. സംസ്ഥാന പ്രസിഡന്റ് ഡോ.മാത്യു കുഴൽനാ ടൻ അഭിപ്രായപ്പെട്ടു. എ.ഐ.പി.സി. കോട്ടയം ചാപ്റ്ററിന്റെ യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഉബർ ടാക്സി, എയർ ബി എൻ ബി തുടങ്ങിയ വിപ്ലവകരമായ ആശയങ്ങൾ സമൂഹം ഏറ്റെടുത്ത കാലത്ത് സാങ്കേതികവിദ്യയും നൂതന ആശയങ്ങളും കോർത്തിണക്കിയു ള്ള പുത്തൻ പ്രവർത്തന സംസ്കാരം ആണ് കാലഘട്ടം ആവശ്യപ്പെടുന്നത് എന്ന് യോ ഗം വിലയിരുത്തി. എ.ഐ.പി.സി.സംസ്ഥാന സെക്രട്ടറി ശ്രീ. സുധീർ മോഹൻ, കോട്ട യം ചാപ്റ്റർ പ്രസിഡന്റ് ശ്രീ. വിനു ജെ.ജോർജ്, സെക്രട്ടറി അഡ്വ: ചാക്കോ സൈമൺ തുടങ്ങിയവർ പ്രസംഗിച്ചു.