പ്രൊഫഷണൽസ് കോൺഗ്രസ് കോട്ടയം ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ഇളങ്ങുളം കൂ രാലി സെൻട്രൽ പബ്ലിക്ക് ലൈബ്രറിക്ക് ടെലിവിഷൻ നൽകി.എ.ഐ.പി.സി യുടെ സ്മാ ർട്ട് ഡിവൈസ് ബാങ്ക് പദ്ധതി പ്രകാരം ഓൺലൈൻ പഠനത്തിന് സൗകര്യമില്ലാത്ത കുട്ടി കൾക്ക് ഉപയോഗിക്കുന്നതിനാണ് ടെലിവിഷൻ നൽകിയത്.
പ്രഫഷണൽസ് കോൺഗ്രസ്സ് കോട്ടയം ചാപ്റ്റർ പ്രസിഡന്റ് ഡോ: വിനു ജെ ജോർജ്, അം ഗങ്ങളായ അനീഷ് ദാസ്, അഭിലാഷ് എസ്, ജോസ് സേവ്യർ, അലൻ സേവിയർ  എന്നിവ ർ പരിപാടികൾക്ക് നേതൃത്വം നൽകി. ലൈബ്രറി പ്രസിഡന്റ് കെ. ജി ഗോപിനാഥൻ കൊ ല്ലംപറമ്പിൽ, വാർഡ് മെമ്പർ സുജാതാ ദേവി എന്നിവർ ടെലിവിഷൻ ഏറ്റുവാങ്ങി.
പി. പി. രാജശേഖരൻ(ലൈബ്രറി പ്രതിനിധി), ജോഷി കെ ആന്റണി (മണ്ഡലം പ്രസിഡ ന്റ്, INC & പഞ്ചായത്ത് മെമ്പർ ), സുശീല ഏബ്രഹാം , ജയിംസ് ജീരകത്തിൽ (പഞ്ചായ ത്ത് മെമ്പർമാർ ),ബാലചന്ദ്രൻ കർത്താ (ലൈബ്രറി പ്രതിനിധി), സന്തോഷ് കായപ്ലാക്കൽ ( വൈസ് പ്രസിഡന്റ് ശ്രീ ധർമ്മശാസ്താ ദേവസ്വം ഇളങ്ങുളം),അഭിജിത്ത് ആർ.പനമറ്റം ( യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ) എന്നിവർ ചടങ്ങിൽ പങ്കെടുത്തു.