കോവ്ഡ് ജാഗ്രതാ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഓള്‍ ഇന്ത്യാ പ്രൊഫഷണല്‍സ് കോണ്‍ ഗ്രസ് കോട്ടയം ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ വിവിധ ആരോഗ്യ കേന്ദ്രങ്ങ ളില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ ധരിക്കുന്ന പിപിഇ കിറ്റിനോടൊപ്പം ധരിക്കുന്ന ഫേസ് ഷീ ല്‍ഡുകള്‍ (മുഖാവരണം )കൈമാറി. ആരോഗ്യ കേന്ദ്രങ്ങളില്‍ ഡോക്ടര്‍മാരുടെയും ന ഴ്സുമാരുടെയും മറ്റാരോഗ്യപ്രവര്‍ത്തകരുടെയും സുരക്ഷയ്ക്കായി നൂതനമായ സെക്ക ണ്ടറി ഫേസ് ഷീല്‍ഡുകളാണ് വിതരണം ചെയ്തത്.

കോവിഡ് ആശുപത്രിയായ കോട്ടയം ജനറല്‍ ആശുപത്രിയില്‍ ഫേസ് ഷീല്‍ഡുകള്‍ കോട്ട യം ജില്ലാ കോണ്‍ഗ്രസ്സ് കമ്മിറ്റി അദ്ധ്യക്ഷന്‍ ജോഷി ഫിലിപ്പ് കൈമാറി.ഓള്‍ ഇന്ത്യാ പ്രൊ ഫഷണല്‍സ് കോണ്‍ഗ്രസ് കോട്ടയം ചാപ്റ്റര്‍ പ്രസിഡണ്ട് ഡോ. വിനു ജെ. ജോര്‍ജ്ജ്, കോ ട്ടയം ജനറല്‍ ആശുപത്രി ആര്‍.എം.ഒ. ഡോ. ഭാഗ്യശ്രീ, അജി ജബ്ബാര്‍ തുടങ്ങിയവര്‍ സന്നി ഹിതരായിരുന്നു.

കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ ഫേസ് ഷീല്‍ഡുകള്‍ ഡി.സി.സി ജനറല്‍ സെക്രട്ട റി അഡ്വ. പി. എ.ഷമീര്‍ ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ. എം.ശാന്തിക്ക് കൈമാറി വി തരണോത്ഘാടനം നിര്‍വ്വഹിച്ചു.ഓള്‍ ഇന്ത്യാ പ്രൊഫഷണല്‍സ് കോണ്‍ഗ്രസ് കോട്ടയം ചാപ്റ്റര്‍ പ്രസിഡണ്ട് ഡോ. വിനു ജെ. ജോര്‍ജ്ജ്, യൂത്ത് കോണ്‍ഗ്രസ്സ് പാറത്തോട് മണ്ഡ  ലം പ്രസിഡന്റ് അജി ജബ്ബാര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

മുണ്ടക്കയം സാമുഹൃ ആരോഗ്യ കേന്ദ്രത്തില്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. എ.ഷമീര്‍ അസിസ്റ്റന്റ് സര്‍ജന്‍ ഡോ. മാത്യു.പി.തോമസിന് കൈമാറി വിതരണോ ത്ഘാടനം നിര്‍വ്വഹിച്ചു.ഡോ. വിനു ജെ. ജോര്‍ജ്ജ്, യൂത്ത് കോണ്‍ഗ്രസ്സ് ജില്ലാ ജനറല്‍ സെക്രട്ടറി നായിഫ് ഫൈസി പാറത്തോട് മണ്ഡലം പ്രസിഡന്റ് അജി ജബ്ബാര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.