കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയിലെ ഒരു വിഭാഗം ഡോക്ടര്‍മാര്‍ സ്വകാരൃ ചികി ത്സയുടെ മറവില്‍ പാവപ്പെട്ട രോഗികളില്‍ നിന്നു വന്‍തുക പിടിച്ചുപറിക്കുന്ന പകല്‍ ക്കൊള്ള അവസാനിപ്പിക്കാന്‍ ആരോഗ്യ വകുപ്പ് അടിയന്തര ഇടപെടല്‍ നടത്തണ മെ ന്ന് യൂത്ത്‌കോണ്‍ഗ്രസ് ചിറക്കടവ് മണ്ഡലം നേതൃയോഗം ആവശ്യപ്പെട്ടു. മേഖലയിലെ നിര്‍ധനരായ രോഗികളുടെ അഭയ കേന്ദ്രമായ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ യ്‌ക്കെത്തുന്ന രോഗികളെ സ്വകാര്യ ചികിത്സയ്ക്കു നിര്‍ബന്ധിക്കുന്ന കൈക്കൂലി ക്കാ രായ ഡോക്ടര്‍മാരെ പൊതുജന മധ്യത്തില്‍ പരസ്യ വിചാരണ ചെയ്യാന്‍ യൂത്ത്‌കോണ്‍ ഗ്രസ് തയാറാകുമെന്നും ആശുപത്രിയിലേക്ക് ബഹുജന മാര്‍ച്ച് ഉള്‍പ്പെടെയുള്ള സമര പരിപാടികള്‍ നടത്തുമെന്നും നേതൃയോഗം മുന്നറിയിപ്പു നല്‍കി.

മണ്ഡലം പ്രസിഡന്റ് അനന്തകൃഷ്ണന്റെ അധ്യക്ഷതയില്‍ യൂത്ത്‌കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് സനോജ് പനയ്ക്കല്‍ ഉദ്ഘാടനം ചെയ്തു. അന്‍സര്‍, ഉണ്ണികൃഷ്ണന്‍, മിഥുന്‍ ഗ്രാമദീപം, ആനന്ദ്, സച്ചിന്‍ പുളിക്കല്‍, അര്‍ജുന്‍ എന്നിവര്‍ പ്രസംഗിച്ചു.