മുരിക്കുംവയൽ ഗവണ്മെന്റ് എൽ. പി സ്കൂളിൽ മുണ്ടക്കയം പഞ്ചായത്ത്‌ തല പ്രവേശ നോത്സവം നടന്നു. കുരുന്നുകളെ  അധ്യാപരും ജനപ്രതിനിധികളും ഒത്തു ചേർന്ന് സ്വീകരിച്ചു. വാർഡ് മെമ്പർ കെ. എൻ. സോമരാജൻ അദ്ധ്യക്ഷത വഹിച്ച യോഗം വൈസ് പ്രസിഡന്റ്‌. ദിലീഷ് ദിവാകരൻ ഉദ്ഘാടനം ചെയ്തു. കാഞ്ഞിരപ്പള്ളി ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ പി. കെ. പ്രദീപ് മുഖ്യപ്രഭാഷണം നടത്തി പൂർവ്വ വിദ്യാർത്ഥി സംഘടന നൽകിയ പഠനോപകരണ വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പർ  ശുഭേഷ് സുധാകരൻ നിർവഹിച്ചു.

ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി. വി. അനിൽകുമാ ർ, വികാസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ പ്രസന്ന ഷിബു, മെമ്പർ  സിനി മോൾ തടത്തിൽ, ബി. ആർ. സി. കോർഡിനേറ്റർ അഭിരാമി എന്നിവർ ആശംസകൾ അർപ്പിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികളും ആയപ്പോൾ പ്രവേശനോത്സവം ഗംഭീരം ആയി രക്ഷകർത്താക്കളും ചടങ്ങിൽ പങ്കെടുത്തു. പി. ടി.. എ പ്രസിഡന്റ്‌  എം. ബി. സനിൽ നന്ദി അർപ്പിച്ചു.