ശബരിമല വിധിയെ കുരുടൻ ആനയെ കണ്ടതുപോലെയാണ് ചിലർ കാണുന്നതെന്ന് പി.സി.ജോർജ് വാർത്തസമ്മേളനത്തിൽ പറഞ്ഞു. പല രീതിയിൽ ആളുകൾ  വിധിയെ വ്യാഖ്യാനിക്കുകയാണ്. സുപ്രീംകോടതി വിധി വിശ്വാസികൾക്ക് ആശ്വാസകരമാണെന്ന് അദ്ദേഹം പറഞ്ഞു. വിധിയെ സ്വാഗതം െചയ്യുന്നതായും പി. സി .ജോർജ് പറഞ്ഞു.

ഇനിയും സംഘർഷം ഉണ്ടാക്കാൻ ആരും ശ്രമിക്കരുത് . സ്ത്രീപ്രവേശനം കോടതി അംഗി കരിച്ചിട്ടില്ല.  ശബരിമലയിൽ സംഘർഷം ഉണ്ടാക്കാനായി ആരും ഇറങ്ങി പുറപ്പെടരുത്.  പരിശുദ്ധമായ ശബരിമലയുടെ വിശ്വാസം സംരക്ഷിക്കുന്ന കാര്യത്തിൽ താൻ മുന്നിൽ തന്നെയുണ്ടാകും.

സുപ്രീംേകാടതി വിധി പറയാൻ ഇത്രത്തോളം കാത്തിരിക്കാൻ പാടില്ലായിരുന്നു. മണ്ഡലകാലം അടുത്തിരിക്കയാണ്.  ഇപ്പോൾ മുഖ്യമന്ത്രിപിണറായിക്കും കുറെശ്ശേയായിവിശ്വാസം വന്നുകൊണ്ടിരിക്കയാണന്നും പി. സി .ജോർജ് പറഞ്ഞു