കാഞ്ഞിരപ്പള്ളി താലൂക്കിലെ ഒട്ടുമിക്ക വില്ലേജുകളിലും റീ സര്‍വെ അപാകതകള്‍ മൂലം സാധാരണക്കാരുടെയും നിര്‍ധനരായ ആളുകളുടെയും ഭൂമി ‘പുരയിടം’ എന്നത് ‘തോട്ടം’ എന്ന് തെറ്റായി റവന്യൂ രേഖയില്‍ ചേര്‍ത്തതുമൂലം നിരവധി ആളുകള്‍ ദുരിതത്തില്‍ ആയിരിക്കേ അദാലത്ത് വഴി പ്രശ്‌ന പരിഹാരത്തിനായി മുന്‌പോട്ടു വന്ന സംസ്ഥാന സര്‍ക്കാരിനെ പാറത്തോട് പഞ്ചായത്ത് കമ്മിറ്റി അഭിനന്ദിച്ചു.

നിലവില്‍ തെറ്റായി രേഖപ്പെടുത്തിയ രേഖകളുമായി ആളുകള്‍ വില്ലേജ് ഓഫീസുകളിലും സബ് രജിസ്ട്രാര്‍ ഓഫീസുകളിലും കയറിയിറങ്ങി വലയുകയാണ്. റവന്യൂ അധികാരി കള്‍ ആവശ്യപ്പെടുന്ന രേഖയായ 1964 മുതലുള്ള പ്രമാണങ്ങള്‍ സംഘടിപ്പിക്കുക എന്നത് വളരെ അപ്രായോഗികവും പ്രയാസകരവുമായ കാര്യമാണ്. ആയതിനാല്‍ റവന്യൂ വകു പ്പും രജിസ്‌ട്രേഷന്‍ വകുപ്പും സംയുക്തമായി ഈ പ്രശ്‌ന പരിഹരിക്കുന്നതിനുള്ള അടിയ ന്തര മാര്‍ഗം തേടണമെന്നും ഇതിനായി പ്രത്യേക സമിതി കളക്ടറുടെ നേതൃത്വത്തില്‍ രൂപീകരിക്കണമെന്നും, ലൈഫ് പദ്ധതിയില്‍ അംഗങ്ങളായി വന്നിട്ടുള്ളവര്‍ക്കുള്ള പ്രശ്‌നങ്ങള്‍ അടിയന്തരമായി പരിഹരിക്കണമെന്നും പഞ്ചായത്ത് പ്രസിഡന്റ് ബിനു സജീവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അടിയന്തര കമ്മറ്റി പ്രമേയത്തിലൂടെ സര്‍ക്കാരി നോടാവശ്യപ്പെട്ടു.

പാറത്തോട് പഞ്ചായത്തിന്റെ പരിധിയില്‍ വരുന്ന ഇടക്കുന്നം, കൂവപ്പള്ളി വില്ലേജുകളി ലാണ് പ്രശ്‌നബാധിതര്‍ ഏറ്റവും അധികമെന്ന് കാണിച്ച് ഇന്‍ഫാം ഭാരവാഹികളായ ഫാ. തോമസ് മറ്റമുണ്ടയില്‍, സംയുക്ത കര്‍ഷക സമരസമിതി ജനറല്‍ കണ്‍വീനര്‍ ജോജി വാളി പ്ലാക്കല്‍, ഷാബോച്ചന്‍ മുളങ്ങാശേരി, ജയ്‌സണ്‍ ചെന്പ്‌ളായില്‍ എന്നിവരടങ്ങുന്ന നിവേ ദകസംഘം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കൂടിയാണ് പഞ്ചായത്ത് അടിയന്തര കമ്മിറ്റി കൂടി പ്രമേയം അവതരിപ്പിച്ചത്.

പ്രശ്‌നപരിഹാരത്തിന് നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കളക്ടര്‍ക്കും നിയമസഭാ സബ്കമ്മറ്റിക്കും പഞ്ചായത്ത് ഭരണസമിതി നിവേദനം നല്‍കാന്‍ തീരുമാനിച്ചു. യുഡി എഫിലെ ഡയസ് കോക്കാട്ട് അവതാരകനും എല്‍ഡിഎഫിലെ എന്‍.ജെ. കുര്യാക്കോസ് അനുവാദകനുമായാണ് പ്രമേയം അവതരിപ്പിച്ചത്.