യുഡിഎഫ് ചിറക്കടവ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പത്തനംതിട്ട പാർലമെ ൻറ് മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി ആൻറ്റോ ആന്റണിയുടെ തെരഞ്ഞെടുപ്പ് പ്രചര ണാർത്ഥം പ്രകടനം സംഘടിപ്പിച്ചു. ചെറുവള്ളി അമ്പലം ജംഗ്ഷനിൽ നിന്ന് ആരംഭിച്ച പ്രകടനം ചിറക്കടവ് അമ്പലത്തിലെ സമീപം സമാപിച്ചു  യുഡിഎഫ് രക്ഷാധികാരി അഡ്വ പി സതീഷ്ചന്ദ്രൻ നായർ അധ്യക്ഷത വഹിച്ച യോഗം മുൻ ദേവസ്വം ബോർഡ് പ്രസിഡൻറ് പ്രയാർ ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
ഏതെങ്കിലും യുവതിയായ എം പി യെ പതിനെട്ടാംപടിയിൽ പോലീസ് അകമ്പടിയോടെ കയറ്റാമെന്ന് ആരെങ്കിലും ധരിക്കുന്നുണ്ടെങ്കിൽ എം പി ആയിട്ട് വേണ്ടേ ശ്രമിക്കേണ്ടത് എന്നതിനെ സംബന്ധിച്ച് നാമജപയജ്ഞം നടത്തിയ വിശ്വാസികൾ ആലോചിക്കണം എന്ന് പ്രയാർ ഗോപാലകൃഷ്ണൻ പറഞ്ഞു. അച്ഛനെന്ന വിശ്വാസത്തെക്കാൾ വലുതാണ് ദൈവ വിശ്വാസം.ആ വിശ്വാസം നിർബാധം തുടരുവാൻ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലു ള്ള ഗവൺമെന്റുണ്ടാകണംമെന്നും അദ്ദേഹം പറഞ്ഞു. അതിന് എം പി യായി പോകു വാൻ അന്റോ ആന്റണിക്ക് കഴിയണം.
കാഞ്ഞിരപ്പള്ളി എംഎൽഎ ഡോക്ടർ എൻ ജയരാജ് മുഖ്യ പ്രഭാക്ഷണം നടത്തി ബാബു ജോസഫ്, പ്രഫസർറോണി കെ ബേബി, ഷാജിനെല്ലേപറമ്പിൽ, കെ.കെ.ഹരി അഡ്വക്കറ്റ് പിഎ ഷമീർ, റ്റി.എ ഷിഹാബുദ്ദീൻ എന്നിവർ സംസാരിച്ചു.