കാഞ്ഞിരപ്പള്ളി: അക്കാദമിക മികവ് വിദ്യാലയ മികവ് എന്ന സന്ദേശവുമായി സ്‌കൂള്‍ പ്രവേശനോത്സവത്തിന് തുടക്കമായി. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില്‍ മേഖലയില്‍ നടന്ന പ്രവേശനോത്സവങ്ങള്‍ സ്‌കൂളുകളില്‍ ഉത്സവമായി. കാഞ്ഞിരപ്പള്ളി സെന്റ ഡൊമിനിക്സ് സ്‌കൂളില്‍ നടന്ന പഞ്ചായത്ത് തല ഉത്സവം ഗ്രാമപഞ്ചായത്ത് പ്ര സിഡന്റ് ഷക്കീല നസീര്‍ തൈ നട്ട് ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ സ്‌കൂള്‍ മാനേജര്‍ ഫാ. വര്‍ഗീസ് പരിന്തിരിക്കല്‍ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്തംഗം ബീനാ ജോബി, പിടിഎ പ്രസിഡന്റ് ബിജു പത്യാല, എന്നിവര്‍ പ്രസംഗിച്ചു.