കാഞ്ഞിരപ്പള്ളി: നൂറുല്‍ ഹുദാ യു.പി സ്‌കൂള്‍ വള പ്പില്‍ ജില്ലാ പഞ്ചായത്ത് നിര്‍മിച്ച് നല്‍കിയ കുഴല്‍ കിണറില്‍ വെള്ളം സുലഭമായി ലഭിച്ചതോടെ വെള്ളം പമ്പുചെയ്യുന്ന തിന് മോട്ടോര്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചു. ഇതി ന്നാവശ്യമായ മോട്ടോര്‍ വാങ്ങാന്‍ ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍ തീരുമാനിച്ചുവെങ്കിലും കാലതാമസം വരുമെ ന്നതിനാല്‍ സുമനസ്സുകളുടെ സഹായം തേടുകയാ യിരുന്നു.

വിവരമറിഞ്ഞ് സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ഥികള്‍ കൂടി ഉള്‍പ്പെടുന്ന കാഞ്ഞിരപ്പള്ളി സോഷ്യല്‍ ആന്‍ഡ് കള്‍ച്ചറല്‍ ഫോറം വാട്സ്സാപ്പ് കൂട്ടായ്മയ്ക്ക് നേത്യത്വം നല്‍കുന്ന ഷെഹിന്‍ഷാ, അഹ്സര്‍, നൗഫല്‍, ബിബിന്‍ ഷാ, അറാഫത്ത്, ഹാഷിം എന്നിവരുടെ നേത്യത്വത്തില്‍ ലെറ്റ്സ് സ്പ്രെഡ് സ്മൈല്‍ ചാരിറ്റബിള്‍ ഫൗണ്ടേഷന്റെ സഹായ ത്തോടെ ഏതാനും മണിക്കൂറുകള്‍ കൊണ്ട് മോട്ടോര്‍ വാങ്ങാനാവശ്യമായ പണം ശേ ഖരിച്ചു നല്‍കുകയായിരുന്നു.

തുടര്‍ന്നും നാട്ടിലെ വികസന പ്രവര്‍ത്തനങ്ങളില്‍ പ്രവാസി പങ്കാളിത്തം ഉറപ്പാക്കാനാ ണ് ഈ കൂട്ടായ്മയുടെ തീരുമാനം. നാനൂറോളം വിദ്യാര്‍ഥികള്‍ക്കും, അധ്യാപകര്‍ക്കും ഏറെ പ്രയോജനം ചെയ്യുന്ന പദ്ധതിക്ക് വേണ്ടി ശേഖരിച്ച മുപ്പതിനായിരം രൂപാ കാഞ്ഞിരപ്പള്ളി നൈനാര്‍ പളളി ചീഫ് ഇമാം ഷിഫാര്‍ മൗലവി അല്‍ കൗസരി ,ഹെഡ്മിസ്ട്രസ്സ് ഇന്‍ ചാര്‍ജ് ദീപാ. യു. നായര്‍ക്ക് കൈമാറി.ഇതോടനുബന്ധിച്ച് ചേര്‍ന്ന സമ്മേളനം ജില്ലാ പഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി അദ്ധ്യക്ഷന്‍ അഡ്വ: സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ ഉദ്ഘാടനം ചെയ്തു.

പി.റ്റി.എ പ്രസിഡണ്ട് ഫസിലി കോട്ടവാതുക്കല്‍ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം അഡ്വ.പി.എ.ഷമീര്‍, വാര്‍ഡംഗം എം.എ.റി ബിന്‍ഷാ, സി.പി.എം ലോക്കല്‍ സെക്രട്ടറി ഷമീം അഹമ്മദ്, മുന്‍ പഞ്ചായത്ത് അംഗങ്ങളായ സുനില്‍ തേനംമാക്കല്‍, നിബു ഷൗക്കത്ത് എന്നിവര്‍ സംസാരിച്ചു.