കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്തിലെ ഏഴാം വാർഡിൽ പ്രവർത്തിക്കുന്ന അറുപത്തി യൊന്നാം നമ്പർ അംഗൻവാടിക്ക് ഗൾഫ് മലയാളികളായ ആസിം പാറയ്ക്കൽ, ഫാരിസ് പാറയ്ക്കൽ, റഫീഖ് കുതിരംകാവിൽ, ഉനൈസ് പാറയ്ക്കൽ എന്നിവർ ചേർന്നാണ് ടി. വി യും കണക്ഷനും നൽകിയത്. ഗ്രാമ പഞ്ചായത്തംഗം സുബിൻ സലീമിൻ്റെ അഭ്യർ ത്ഥന പ്രകാരമാണ് അംഗൻവാടിക്ക് ടി.വി നൽകിയത്. അംഗൻവാടി അധ്യാപിക വിശ്വ മോഹിനി, സുബിൻ സലീo എന്നിവർ നാസിം പി അഷറഫിൻ്റെ പക്കൽ നിന്നും അംഗൻ വാടിയിൽ വെച്ച് ടി.വി ഏറ്റുവാങ്ങി