കാഞ്ഞിരപ്പള്ളിയില്‍ റിമാന്റ് പ്രതി പോലീസിനെ വെട്ടിച്ച് കടന്നു. എരുമേലി കരിങ്കല്ലു മൂഴി സ്വദേശി അരവിന്ദാണ് പോലിസിനെ വെട്ടിച്ച് രക്ഷപ്പെട്ടത്

പുതുവത്സരാഘോഷരാത്രിയില്‍ എരുമേലി പ്രൈവറ്റ് ബസ് സ്റ്റാന്റ്റിന് മുന്നില്‍ നടുറോ ഡിലുണ്ടായ സംഘട്ടനത്തില്‍ രണ്ട് പേര്‍ക്ക് കുത്തേറ്റ സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റി ലായ കരിങ്കല്ലുമൂഴി സ്വദേശി അരവിന്ദാണ് പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടത്.ഇന്ന് രാവിലെ പത്ത് മുപ്പതോടെയായിരുന്നു സംഭവം.പൊന്‍കുന്നം സബ്ബ് ജയിലില്‍ റിമാന്റില്‍ കഴിയുന്ന പ്രതിയെ ചികിത്സയ്ക്കായാണ് കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ എത്തിച്ചത്.ഇവിടെ വച്ച് പോലീസിനെ വെട്ടിച്ച് ഇയാള്‍ ഓടുകയായിരുന്നു.ഇതിനിടയില്‍ ദേശീയ പാത വഴി എത്തിയ ഹോണ്ട ആക്ടി വ സ്‌കൂട്ടറില്‍ കയറി രക്ഷപ്പെടുകയും ചെയ്തു.

പോലീസുകാരന്‍ പിന്നാലെ ഓടി എത്തിയെങ്കിലും ഫലമുണ്ടായില്ല. ഫോര്‍ റജിസ്‌ട്രേഷന്‍ വാഹനത്തിലാണ് പ്രതി രക്ഷപ്പെട്ടത്.സംഭവവുമായി ബന്ധപ്പെട്ട് പോലീസ് തെരച്ചില്‍ ഊര്‍ജിതമാക്കി.