തിടനാട് സ്റ്റേഷൻ പരിധിയില്‍ മോഷണം പിടിച്ചുപറി ഉൾപ്പെടെ കേരളത്തിലെ വിവി ധ സ്റ്റേഷനുകളിൽ അടിപിടി,  ഭവനഭേദനം കൊലപാതകശ്രമം എന്നീ വിവിധ  കേസു കളിൽ ശിക്ഷിക്കപ്പെട്ടിട്ടുള്ളതും  വിവിധ കേസുകൾ കോടതിയിൽ നിലനിൽക്കുന്ന തുമായ ഈരാറ്റുപേട്ട മന്ദംകുന്ന് ഭാഗം ,പുത്തന്‍പുരക്കല്‍ വീട്ടില്‍ അഫ്സല്‍ ഹക്കീമിനെ യും ഈരാറ്റുപേട്ട കൊട്ടുകാപള്ളി മുളന്താനം വീട്ടില്‍ മനാഫ് @ പുഞ്ചിരി മനാഫിനെ യും തിടനാട് പോലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാന്റ്ചെയ്തിട്ടുള്ള താണ് .

ഏതാനും ദിവസങ്ങളായി   തിടനാട് സ്റ്റേഷൻ പരിധിയില്‍ ബൈക്കില്‍ സഞ്ചരിച്ച് സ്ത്രീകളുടെ മാല പറിച്ച സംഭവങ്ങളിലും വിവിധ സാമൂഹ്യ വിരുധ പ്രവര്‍ത്തനങ്ങളി ലും ഏര്‍പ്പെട്ട് വന്നിരുന്നവരാണ് പ്രതികള്‍. ഇവരെ  അറസ്റ്റ് ചെയ്തത്  സജീവ് ചെറിയാ ന്‍,ഷിബു എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ്. ജില്ലാ പോലീസ് മേധാവി ഡി. ശില്പ ഐ.പി. എസിന്  ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ ആയിരുന്നു  അറസ്റ്റ്.