പത്തനംതിട്ട റാന്നി പെരുന്തേനരുവി ജലവൈദ്യുത പദ്ധതിയുടെ ഷട്ടർ തുറന്ന് വിട്ട സം ഭവത്തിലെ പ്രതി പിടിയിൽ.റാന്നി ഇടത്തിക്കാവ് പെരുങ്ങാവിൽ സുനു എന്നറിയപ്പെ ടുന്ന അജീഷാണ് പിടിയിലായത്.ഇയാൾ മറ്റ് നിരവധി കേസുകളിലും പ്രതിയാണ്.
ഈ മാസം 12 ന് രാത്രി പത്ത് മണിയോടെയാണ് 28 കാരനായ സുനു എന്ന അജീഷ് റാന്നി പെരുന്തേനരുവി ചെറുകിട ജലവൈദ്യുത പദ്ധതിയുടെ ഡാമിന്റെ ഷട്ടർ തുറന്നു വിട്ടത്. വേനൽ കാരണം ഡാമിൽ ജലനിരപ്പ് കുറവായതിനാൽ വൻ അപകടം ഒഴിവാക്കുകയാ യിരുന്നു. മണിക്കുറുകളോളം ആരുടെയും ശ്രദ്ധയിൽ പെടാതെ വെള്ളം ഒഴുകിയതിനാൽ ജലവൈദ്യത പദ്ധതിയുടെ പ്രവർത്തനവും ഇതോടെ  അവതാളത്തിലായി.
സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ വെച്ചുചിറ പോലീസും ഡി വൈ എസ് പി  ജോസി ന്റെ നേത്യത്യത്തിൽ ജില്ലാ പോലീസ് മേധാവിയുടെ ഷാഡോ പോലീസും സംയുക്തമായി അന്വേഷണം ആരംഭിച്ചു. നാട്ടുകാരിൽ നിന്നും പരിസരവാസികളിൽ നിന്നും ലഭിച്ച വി വരങ്ങളുടെ അടിസ്ഥാനത്തിൽ വെച്ചുച്ചിറ സി ഐ ജി.  സുനിലിന്റെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ പിടികൂടിയതെന്ന് ജില്ലാ പോലീസ് മേധാവി ഡി ജയദേവ് വെച്ചുച്ചിറ യിൽ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
പ്രതി സമാനമായ മറ്റ് നിരവധി കേസുകളിലും പ്രതിയാണ്. അന്നേ ദിവസം തന്നെ പെ രുന്തേനരുവി പതാക്കൽ വീട്ടിൽ റോയിയുടെ വള്ളം തീവച്ച് നശിപ്പിച്ചതും മുൻപ് ഇട ത്തിക്കാവ് പല്ലിപ്പുഴ മാത്യുവിന്റെ വീട് തീവച്ച് നശിപ്പിച്ചതും ഇയാളാണെന്നും അദ്ദേ ഹം പറഞ്ഞു.