പൊന്‍കുന്നം ശാന്തി ഗ്രാമം കോളനി പുതുപ്പറമ്പില്‍ വീട്ടില്‍ അപ്പു മകന്‍ ഹാരിസ് ഹസീന (26) എന്നയാളെയാണ് കാഞ്ഞിരപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്. തമ്പലക്കാട് തൊണ്ടുവേലി ഭാഗത്തുള്ള മേരിക്കുട്ടിയുടെ വീട്ടില്‍ നിന്ന് ഇയാള്‍ കഴിഞ്ഞദിവസം 25000 രൂപ വിലയുള്ള ഹെവി ഡ്യൂട്ടി ഡ്രില്ലിങ് മെഷീന്‍ വീട് കുത്തി തുറന്ന് മോഷ്ടിച്ചു കൊണ്ട് പോവുകയായിരുന്നു.

തുടര്‍ന്ന് ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ അന്വേഷ ണ സംഘം രൂപീകരിക്കുകയും മോഷ്ടാവിനെ പിടിക്കുവാന്‍തിരച്ചില്‍ ശക്തമാക്കുക യും ചെയ്തിരുന്നു. തുടര്‍ന്നാണ് ഇയാള്‍ പോലീസിന്റെ വലയിലാകുന്നത്. കാഞ്ഞിരപ്പ ള്ളി സ്റ്റേഷന്‍ എസ്. എച്ച്. ഓ ഷിന്റോ പി. കുര്യന്‍, എസ്.ഐ മാരായ അരുണ്‍ തോമ സ്, പ്രദീപ്, രാധാകൃഷ്ണപിള്ള, സി. പി. ഓ ബോബി എന്നിവര്‍ ചേര്‍ന്നാണ് മോഷ്ടാവി നെ പിടികൂടിയത്. ഇയാള്‍ക്ക് പൊന്‍കുന്നം സ്റ്റേഷനിലും കേസുകള്‍നിലവിലുണ്ട് .