പട്ടാപകൽ വീടിനുള്ളിൽ നിന്നും സ്വർണാഭരണങ്ങൾ കവർന്ന രണ്ടു പേരെ കാഞ്ഞിരപ്പ ള്ളി പോലീസ് അറസ്റ്റ് ചെയ്തു.കാഞ്ഞിരപ്പള്ളി തുമ്പമട സ്വദേശികളായ ഇഞ്ചിക്കാലാ യിൽ മനോജ് (42) ചീരാംകുളത്ത് അനിക്കുട്ടൻ (34)എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ബുധനാഴ്ച്ചയാണ് സംഭവം നടന്നത്.പ്രതികളുടെ അയൽവാസിയായ കുരിശും മൂട്ടിൽ ഔസേപ്പച്ചന്റെ വീട്ടിൽ നിന്നാണ് സ്വർണാഭരണങ്ങൾ കവർന്നത്. പട്ടാപകൽ ഓട് പൊളിച്ച് വീടിനുള്ളിൽ കയറിയ പ്രതികൾ അലമാര കുത്തിതുറന്ന് ആറ് പവൻ വരുന്ന സ്വർണാഭരണങ്ങൾ കവരുകയായിരുന്നു.

വീട്ടിൽ ആരുമില്ലാതിരുന്ന സമയത്താണ് മോഷണം നടന്നത്.സ്വകാര്യ പണമിട സ്ഥാപന ത്തിൽ പണയം വച്ച ആഭരണങ്ങളിൽ ഒരു പങ്ക് പോലീസ് കണ്ടെടുത്തു. ബാക്കിയുള്ള ആഭരണങ്ങൾ പ്രതികൾ വീടിനുള്ളിൽ ഒളിപ്പിക്കുകയായിരുന്നു. ഇതും പോലീസ് കണ്ടെത്തി. പണയം വച്ചപ്പോൾ ലഭിച്ച തുക മദ്യപാനത്തിനായാണ് പ്രതികൾ ചെലവഴിച്ചത്.പ്രതികളുടെ ആർഭാട ജീവിതത്തെ പറ്റി രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് മോഷണവിവരത്തിന്റെ ചുരുളഴിഞ്ഞത്.

പ്രതികളെ മോഷണം നടന്ന വീട്ടിലെത്തിച്ച് തെളിവെടുത്ത ശേഷം കാഞ്ഞിരപ്പള്ളി കോടതിയിൽ ഹാജരാക്കി.സിഐ ഇ കെ സോൾജിമോൻ, എസ് ഐ എസ് സുരേഷ്, എ എസ് ഐകെഎസ് ഷാജി, സീനിയർ സിവിൽ പോലീസ് ഓഫീസർ എസ് ബിജുമോൻ, സിവിൽ പോലീസ് ഓഫീസ മാരായ ഷാജി ചാക്കോ, റിച്ചാർഡ് സേവ്യർ, ജോൺസൺ, ജയലാൽ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.