കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രി വളപ്പില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ നിന്ന് പണ വും പേഴ്‌സും മോഷ്ടിച്ചയാളെ പിടികൂടി. വണ്ടിപെരിയാര്‍ സ്വദേശി സുരേഷ് എന്നയാ ളെയാണ് ജനറല്‍ ആശുപത്രി എയ്ഡ് പോസ്റ്റിലെ എഎസ്ഐ. പി.ആര്‍ സന്തോഷ് കുമാ റിന്റെ ഇടപെടിലൂടെ പിടികൂടിയത്. ചൊവ്വാഴ്ച രാത്രി ഒന്‍പത് മണിയോടെയാണ് സം ഭവം. പീരുമേട് വണ്ടിപ്പെരിയാർ സ്വദേശി ഹെന്റിക്സിൻ്റെ കാറിന്റെ ഡോറിൻ്റെ ചില്ല് അടിച്ച് പൊട്ടിച്ചാണ് ഇയാൾ മോഷണം നടത്തിയത്.

ഇദ്ദേഹത്തിന്റെ പിതാവ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. രാത്രി ഒന്‍പതോ ടെ കാറിന്റെ സമീപത്ത് എത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. തുടര്‍ന്ന് എയ്ഡ് പോസ്റ്റിലെ എ. എസ്.ഐ. സന്തോഷ് കുമാറിനെ വിവരം അറിയിച്ചതിനെ തുടര്‍ ന്ന് മോഷ്ടാവിനായി തിരച്ചില്‍ ആരംഭിച്ചു. ഓട്ടോ റിക്ഷാ തൊഴിലാളികള്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊന്‍കുന്നത്തേക്ക് ഒരാള്‍ ഓട്ടം വിളിച്ചതായി ക ണ്ടെത്തി. പൊന്‍കുന്നത്ത് നടത്തിയ അന്വേഷണത്തില്‍ ഒരാള്‍ ബാറില്‍ നിന്ന് മദ്യപി ച്ച് പൊയിട്ടുണ്ടെന്ന് വിവരം ലഭിച്ചു. പിന്നീട് നടത്തിയ അന്വേഷണത്തില്‍ കുന്നുംഭാ ഗത്തെ വെയിറ്റിങ് ഷെഡില്‍ സംശയാസ്പദമായ നിലയില്‍ വണ്ടിപ്പെരിയാർ ഡൈമക്ക് നിവാസിയായ സുരേഷിനെ കണ്ടെത്തിയത്.

ഇയാളുടെ ഭാര്യ ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്നു. ഭാര്യയോട് വിവരങ്ങള്‍ തിരക്കിയ ശേഷം ഇയാളെ കൂടുതല്‍ ചോദ്യം ചെയ്തതോടെ കുറ്റം സമ്മതിക്കുകയായി രുന്നു. രണ്ടാഴ്ച മുന്‍പാണ് ഇയാള്‍ മറ്റൊരു മോഷ്ണ കേസില്‍ ജയില്‍ ശിക്ഷ അനുഭവിച്ച ശേഷം പുറത്തിറങ്ങിയതെന്നും പോലീസിന് വിവരം ലഭിച്ചു. ഇയാളില്‍ നിന്ന് ബാറി ല്‍ കൊടുത്ത തുകയുടെ ബാക്കിയായ 1500 രൂപയും രേഖകളടങ്ങിയ പേഴ്‌സും കണ്ടെ ത്തി. 500 രൂപ മാത്രമാണ് ഇയാളുടെ കൈവശമുണ്ടായിരുന്നതെന്ന് ഭാര്യ പോലീസിനെ അറിയിച്ചിരുന്നു. പുലര്‍ച്ചെ മൂന്നോടെ ഇയാളെ പൊന്‍കുന്നം പോലീസിന് കൈമാറി.