എരുമേലിയിൽ ബസ് കാത്ത് നിന്ന സ്ത്രീകൾക്കിടയിലേക്ക് തളളികയറിയ സാമൂഹിക ദ്രോഹിയെ തടഞ്ഞ യുവതിക്കാണ് നടുറോയിൽ ആക്രമണം നേരിടേണ്ടി വന്നത്. എരു മേലി സബ്ട്രഷറിയിലേ ജീവനക്കാരിയായ പൊൻകുന്നം സ്വദേശി ഷീനക്കാണ് ദുര്യോഗം ഉണ്ടായത്. പമ്പാവാലി എരു ത്വാപുഴ സ്വദേശിയായ രാജേന്ദ്രനാണ് അക്രമി. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു ഷീന.

സ്ത്രീകൾക്കിടയിലേക്ക് തള്ളിക്കയറാൻ ശ്രമിച്ച രാജേന്ദ്രനെ ഷീന തള്ളി മാറ്റിയതോടെ ആക്രോ ക്ഷിച്ച് എത്തിയ രാജേന്ദ്രൻ യുവതിയെ കടന്നുപിടിച്ച് മുഖത്താഞ്ഞടിക്കുകയാ യിരുന്നു. അടിയുടെ ആഘാതത്തിൽ താഴെ വീണ ഷീനയുടെ കരച്ചിൽ കേട്ട് എത്തിയ നാട്ടുകാരാണ് ഇയാളെ പിടിച്ച് മാറ്റിയത്. ബുധനാഴ്ച്ച വൈകിട്ട് എരുമേലി നൈനാർ പളളിക്ക് മുമ്പിലുള്ള ബസ് സ്റ്റോപ്പിലായിരുന്നു സംഭവം.

ഷീനയെ എരുമേലി പ്രാഥമിക കേന്ദ്രത്തിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിൽസ നൽകി. വിവരമറിഞ്ഞ് പിന്നാലെയെത്തിയ പോലീസ് ഇയാളെ അറസ്റ്റ് ചെയ്തു.