പൊൻകുന്നത്ത് വ്യാപാരിയെ ആക്രമിച്ച് പണം കവർന്ന കേസിൽ പിടിയിലായ പ്രതി കളിൽ ഒരാൾക്ക് കോവിഡ് സ്ഥിരീകരിച്ചു.തമ്പലക്കാട് വേമ്പനാട്ട് രാജേഷിനാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇയാളെ പാലാ ജനറൽ ആശുപത്രിയിലെ തടവുകാരുടെ കോവിസ് സെല്ലിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് പൊൻകുന്നം കല്ലറ യ്ക്കൽ സ്‌റ്റോഴ്‌സ് ഉടമയായ കെ.ജെ.ജോസഫിനെ രാത്രി കാറിൽ പിന്തുടർന്ന് ആക്രമിച്ച് രാജേഷടക്കമുള്ള പ്രതികൾ 25000 രൂപ കവർന്നത്.
സംഭവത്തിൽ ചേനപ്പാടി തരകനാട്ടുകുന്ന് പറയരുവീട്ടിൽ അഭിജിത്ത്,തമ്പലക്കാട് കു ളത്തുങ്കൽ മുണ്ടപ്ലാക്കൽ ആൽബിൻ , തൊണ്ടുവേലി കൊന്നയ്ക്കാപറമ്പിൽ ഹരികൃ ഷ്ണൻ  എന്നിവരും അറസ്റ്റിലായിരുന്നു.കോടതിയിൽ ഹാജരാക്കിയ മറ്റ് പ്രതികളെ റിമാൻഡ് ചെയ്തു.