കാഞ്ഞിരപ്പള്ളി: പൂട്ട് തകര്‍ത്ത് ബൈക്ക് മോഷ്ടിച്ച യുവാവിനെ പോലീസ് പിടികൂടി. കാഞ്ഞിരപ്പള്ളി പേട്ടക്കവല വലിയവീട്ടില്‍ പ്രജിത്തിനെയാണ് ഞായറാഴ്ച പോലീസ് പിടികൂടിയത്. ശനിയാഴ്ച രാത്രിയില്‍ പട്ടണത്തിന് സമീപത്തെ ബാര്‍ ഹോട്ടലിന് സ മീപം പാര്‍ക്ക് ചെയ്തിരുന്ന ബൈക്് മോഷണം പോകുന്നത്. ഹോട്ടലില്‍ പെയിന്റിങ് ജോലികള്‍ക്കായി എത്തിയ തൃശ്ശൂര്‍ സ്വദേശിയുടേതായിരുന്നു ബൈക്ക്. ഉടമ കാഞ്ഞി രപ്പള്ളി പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് അന്വേഷണം ആരംഭിക്കുക യും ഞായറാഴ്ച രാവിലെ 11 ഒാടെ ബൈക്കുമായി പ്രജിത്തിനെ പിടികൂടുകയുമായി രുന്നു. എസ്.എച്ച്.ഒ എന്‍. ബിജു, എസ്.ഐ. എം.എസ്. ഷിബു, എന്നിവര്‍ നേതൃത്വ ത്തിലാണ് പ്രതിയെ പിടികൂടിയത്.