പൂക്കളെയും അവയുടെ കൂട്ടുകാരിയെയും അടുത്തറിയാൻ ഒരു പറ്റം കുരുന്നുകൾ കാഞ്ഞിരപ്പള്ളി കുന്നും ഭാഗം റോസ് ഗാർഡനിലെത്തി.സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ ആവിഷ്ക്കരിച്ചിരിക്കുന്ന  വിദ്യാലയം പ്രതിഭകൾക്കൊപ്പം പരിപാടിയുടെ ഭാഗമായായിരുന്നു  കാഞ്ഞിരപ്പള്ളി കുന്നുംഭാഗം ഗവ.എൽ.പി സ്കൂളി ലെ വിദ്യാർത്ഥികൾ  റോഡ് ഗാർഡൻ സന്ദർശിച്ചത്.ഉടമയും യുവ സംരംഭകയും, നിരവധി അവാർഡ് ജേതാവുമായ ബിസ്മി ബിനുവുമായി സംവദിച്ച വിദ്യാർത്ഥികൾ കൃഷിയുടെയും ഗാർഡനിംങിന്റയും സാധ്യതകൾ ചോദിച്ച് മനസിലാക്കി.

ഓരോ ചെടികളുടെയും പ്രത്യേകതകൾക്കൊപ്പം ഇവ നടുന്നതെങ്ങനെയെന്നും  കൊച്ചു കൂട്ടുകാർക്ക്  ബിസ്മി വിവരിച്ച് നൽകി.ഉപയോഗ ശൂന്യമായ പ്ലാസ്റ്റിക് കുപ്പികളിൽ  ചെടികൾ പൂവിട്ട് നിൽക്കുന്ന കാഴ്ച കുട്ടികൾക്ക് കൗതുകമായി.ഹെഡ്മിസ്ട്രസ് പി ജെ സുധർമ്മയുടെയും, പിടിഎ പ്രസിഡന്റ് സിസ്റ്റർ ജോയ്സിന്റെയുംനേതൃത്വത്തിലായിരുന്നുസ്കൂളിലെ ഒന്ന് മുതൽ നാല് വരെ ക്ലാസുകളിൽ പഠിക്കുന്ന 25 വിദ്യാർത്ഥികൾ ഇവിടെയെത്തിയത്.

ബിസ്മി സമ്മാനമായി നൽകിയ ചെടികളുമായാണ് പരിപാടിക്ക് ശേഷം വിദ്യാർത്ഥി കൾ മടങ്ങിയത്.ഈ മാസം 28 വരെയാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃ ത്വത്തിൽ  വിദ്യാലയം പ്രതിഭകൾക്കൊപ്പം പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.