കാഞ്ഞിരപ്പള്ളി: കുവൈറ്റില് മേയ് ഒന്നിന് ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായ ആ നക്കല്ല് നന്തിക്കാട്ട് പ്രമോദ് ജേക്കബിന്റെ (40) സംസ്‌കാരം തിങ്കളാഴ്ച്ച 12ന് ആനക്കല്ല് സെന്റ് ആന്റണീസ് പള്ളിയില് നടക്കും. കാഞ്ഞിരപ്പള്ളി ആനക്കല്ല് നന്തികാട്ട് ജേക്കബ്ബി ന്റെ മകനാണ് പ്രമോദ് ജേക്കബ്ബ്.ഭാര്യ – ജിനിഷ.മക്കൾ – അമേയ, ജിയാന.

 

പ്രമോദ് ഷുവൈഖിലെ സ്വകാര്യ ഫാബ്രിക്കേഷൻ കമ്പനിയിൽ സെയിൽസ്മാനായിരുന്നു. അബ്ബാസിയയിലായിരുന്നു താമസം. മെയ് 1ന് രാവിലെ താമസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കൊറോണ വ്യാപനത്തിന്റെ സാഹചര്യത്തിൽ സർക്കാർ നിർ ദ്ദേശ പ്രകാരമുള്ള നടപടികൾ പൂർത്തിയാക്കി കഴിഞ്ഞ ദിവസമാണ് മൃതദേഹം വിട്ടുകി ട്ടിയത്. അതിനുശേഷം മൃതദേഹം വിമാന മാർഗം നാട്ടിലേക്ക് എത്തിക്കുകയായിരുന്നു. എസ്.എം.സി.എ അബ്ബാസിയ ഏരിയാ കമ്മിറ്റി അംഗമായിരുന്നു.