40 കാരനായ മലയാളി യുവാവ് കുവൈറ്റിൽ ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനാ യി. കോട്ടയം കാഞ്ഞിരപ്പള്ളി ആനക്കല്ല് നന്തികാട്ട് ജേക്കബ്ബിന്റെ മകൻ പ്രമോദ് ജേക്ക ബ്ബ്  ആണ് മരിച്ചത്.

ഭാര്യ – ജിനിഷ.മക്കൾ – അമേയ, ജിയാന.

മരണപ്പെട്ട പ്രമോദ് ഷുവൈഖിലെ സ്വകാര്യ ഫാബ്രിക്കേഷൻ കമ്പനിയിൽ സെയിൽസ്മാ നായിരുന്നു. അബ്ബാസിയയിലായിരുന്നു താമസം.രണ്ടു ദിവസം മുമ്പ് പ്രമോദിന് ഛർദ്ദി യും വയറിളക്കവും അനുഭപ്പെട്ടതായി സുഹൃത്തുക്കൾ പറയുന്നു. ഇന്ന് രാവിലെ താമ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

മൃതദേഹം പോലീസെത്തി ആശുപത്രിയിലേക്ക് മാറ്റി. കൊറോണ വ്യാപനത്തിന്റെ സാ ഹചര്യത്തിൽ സർക്കാർ നിർദ്ദേശ പ്രകാരമുള്ള നടപടികൾ പൂർത്തിയാക്കി മാത്രമേ മൃ തദേഹം വിട്ടുകിട്ടുകയുള്ളൂ.അതിനുശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനാ ണ് ശ്രമം നടക്കുന്നത്. എസ്.എം.സി.എ അബ്ബാസിയ ഏരിയാ കമ്മിറ്റി അംഗമായിരുന്നു.