2022 ഒക്ടോബർ 16 നുണ്ടായ പ്രളയത്തിൽ മരിച്ചവരെ അനുസ്മരിച്ച് കൂട്ടിക്കൽ പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ യോഗം ചേർന്നു.

ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് നിർമ്മല ജിമ്മി അനുസ്മരണ സമ്മേളനം ഉൽഘാടനം ചെയ്തു.പഞ്ചായത്ത് പ്രസിഡണ്ട് പി എസ് സജിമോൻ അധ്യക്ഷനായി. ആരോഗ്യ വകുപ്പ് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ എസ് മോഹനൻ അനുസ്മരണ പ്രമേയം അവതരി പ്പിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ശുഭേഷ് സുധാകരൻ, കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചാ യത്ത് അംഗം അഞ്ജലി ജേക്കബ്, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജസി ജോസ്, ജോ മോൻ ചാക്കോ, രജനി സുധീർ, പി കെ സണ്ണി എന്നിവർ സംസാരിച്ചു. കൂട്ടിക്കൽ – കൊക്കയാർ പഞ്ചായത്തുകളിൽ ദുരന്തത്തിൽ മരിച്ച പതിമൂന്നുപേരുടേയും ചിത്രങ്ങ ൾക്കു് മുന്നിൽ മെഴുകുതിരി കത്തിച്ച് അനുസ്മരണ o നടത്തിയ ശേഷമായിരുന്നു യോ ഗo ചേർന്നത്.