കാഞ്ഞിരപ്പള്ളി:പാലാ കിടങ്ങൂർ എസ്.ഐ ആയിരുന്ന പ്രദീപ് സഹദേവൻ ഇനി കാഞ്ഞിരപ്പള്ളി സി.ഐ.മുൻപ് പാമ്പാടി ,മണർകാട് എന്നിവടങ്ങളിലും എസ്.ഐ യായി ദീർഘകാലം സേവമനുഷ്ടിച്ചിട്ടുണ്ട് പ്രദീപ്. ഇതിനിടയിൽ ക്രൈംബ്രാഞ്ചിലും സേവനമനുഷ്ടിച്ചു.2007ലാണ് എസ്.ഐയായി സർവ്വീസിൽ പ്രവേശിക്കുന്നത്.

കരുന്നാഗപ്പള്ളി ഗവ: ഹൈസ്കൂളിലും കൊല്ലം എസ് എൻ കോളേജിലും ശാസ്താം കോട്ട ഡി.ബി കോളേജിലുമായി പഠനം പൂർത്തിയാക്കിയ പ്രദീപ് ആദ്യം ജോലിയിൽ പ്രവേശിച്ചത് വിജിലൻസിലായിരുന്നു. 2000 ത്തിൽ വിജിലൻസ് ആന്റ് ആന്റി കറ പ്ഷൻ ബ്യൂറോയിൽ UD‌C ആയി ഏഴ് വർഷം സേവമനുഷ്ടിച്ച ശേഷമാണ് 2007ൽ കേരള പോലീസിൽ പ്രവേശിക്കുന്നത്. ബി.എസ്.സി ഫിസിക്സ് ബിരുധ ദാരിയാണ് ഇദ്ദേഹം.