കേന്ദ്ര – സംസ്ഥാന സർക്കാരുകൾ ലോക്‌ ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചതോടെ തിങ്കളാ ഴ്ച്ച മുതൽ വ്യാപാര സ്ഥാപനങ്ങൾ തുറക്കുവാനും പൊതുജനങ്ങൾ കൂട്ടം കൂടുവാനുമു ള്ള സാഹചര്യം കണക്കിലെടുത്ത് കാഞ്ഞിരപ്പള്ളി പോപ്പുലർ ഹ്യുണ്ടായ് ഷോറൂം, സർ വീസ് സെന്റർ കേരള ഫയർ ആൻഡ് റെസ്ക്യൂ സർവീസ് വകയായി അണുനശീകരണം നടത്തി.

തിങ്കളാഴ്ച്ച മുതൽ ഗവൺണ്മെന്റ് ഓർഡർ അനുസരിച്ചു തുറന്നു പ്രവർത്തിക്കുമെന്ന് മാനേജ്മെന്റ് അറിയിച്ചു.പൊതുജനങ്ങൾ കൂട്ടം കൂടി എത്താൻ സാധ്യതയുള്ള സ്ഥലങ്ങ ൾ  അണുനാശിനി ഉപയോഗിച്ച് ശുചീകരിച്ചു. എല്ലാ  കസ്റ്റമേഴ്സ്ഉം മാസ്ക് ധരിച്ചു എ ത്തണം. ഓൺലൈൻ ബുക്കിങ്, പിക്കപ്പ് ആൻഡ് ഡ്രോപ്പ് ഫെസിലിറ്റിയും ഏർപ്പെടുത്തി വിളിക്കേണ്ട നമ്പർ :8138907981.