പാലാ പൊൻകുന്നം റൂട്ടിൽ പൂവരണി പള്ളിക്കു സമീപം നടന്ന വാഹന അപകടത്തി ൽ രണ്ട് പേർ മരിച്ചു. ഉ​പ്പു​ത​റ കൊ​ച്ചു​ചെ​രു​വി​ൽ സ​ന്ദീ​പ് (31), ന​രി​യം​പാ​റ ഉ​റു​ന്പി​യി​ൽ വി​ഷ്ണു വി​ജ​യ​ൻ (26) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഒപ്പമുണ്ടായിരുന്ന കാർ യാത്രികന് ഗു രുതര പരിക്കേറ്റു.കാറിലുണ്ടായിരുന്ന ലി​ജു(29) കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.
രാവിലെ എട്ടരയോടെയാണ്  അപകടമുണ്ടായത്.പൊന്കുന്നത്തേക്കു പോയ ലോറി യും കട്ടപ്പനയിൽ നിന്നും വന്ന മാരുതി കാറും തമ്മിലാണ് കൂട്ടിയിടിച്ച്‌ അപകടമു ണ്ടായത്. ഇ​ൻ​ഡ​സ് മോ​ട്ടോ​ഴ്സി​ലെ ജീ​വ​ന​ക്കാ​രാ​ണ് മൂ​വ​രും. ത​ല​യോ​ല​പ്പ​റ​ന്പി​ലേ​ക്കു പോ​കു​ന്പോ​ഴാ​ണ് ഇ​വ​ർ സ​ഞ്ച​രി​ച്ചി​രു​ന്ന കാ​ർ അ​പ​ക​ട​ത്തി​ൽ പെ​ട്ട​ത്.നാ​ട്ടു​കാ​രും ഫ​യ​ർ​ഫോ​ഴ്സും ചേ​ർ​ന്ന് ഇ​വ​രെ കാ​റി​ൽ നി​ന്നും പു​റ​ത്തെ​ടു​ത്ത് ആ​ദ്യം പാ​ലാ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും എ​ത്തി​ക്കു​ക​യാ​യി​രു​ന്നു.സം​ഭ​വ സ്ഥ​ല​ത്തു​വെ​ച്ചു ത​ന്നെ സ​ന്ദീ​പും മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ​ത്തി​യ​തി​നു ശേ​ഷം വി​ഷ്ണു​വും മ​രി​ച്ചു. അ​പ​ക​ട​ത്തി​ൽ കാ​റി​ന്‍റെ മു​ൻ​വ​ശം പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു.