പൂഞ്ഞാറില്‍ പി.സി ജോര്‍ജിന് തിരിച്ചടി നല്‍കി പത്തനംതിട്ട ഫലം, സുരേന്ദ്രന് ഏറ്റവും കുറവ് വോട്ട് പൂഞ്ഞാറില്‍…

പൂഞ്ഞാറില്‍ സ്വാതന്ത്രനായി മല്‍സരിച്ച് വിജയിച്ച ജോര്‍ജ്ജിന് കനത്ത തിരിച്ചടി നല്‍കി യിരിക്കുകയാണ് പൂഞ്ഞാറിലെ ജനത. ഇരുമുന്നണികളും കൈവിട്ട സാഹചര്യത്തിലാണ് പി സി ജോര്‍ജ്ജ് ബിജെപിയെ പിന്തുണച്ച് പത്തനംതിട്ടയില്‍ രംഗത്തെത്തിയത്. ശബരിമ ലയിലെ സ്ത്രീ പ്രവേശനത്തിന് പിന്നാലെ ഏറെ ആകാംഷയോടെ മുന്നണികള്‍ കാത്തിരു ന്ന പത്തനംതിട്ടയില്‍ പക്ഷെ യുഡിഎഫ് തരംഗമാണ്.സുരേന്ദ്രന് പൂഞ്ഞാര്‍ മണ്ഡലത്തില്‍ നിന്ന് മൊത്തം ലഭിച്ചത് 30990 വോട്ടുകള്‍ മാത്രമാണ്. മണ്ഡലത്തില്‍ യുഡിഎഫാണ് ഒന്നാമതുള്ളത്.

ബിജെപി സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന് ഏറ്റവും കുറവ് വോട്ട് ലഭിച്ചതും പി സി ജോര്‍ ജ്ജിന്റെ പൂഞ്ഞാര്‍ മണ്ഡലത്തില്‍ നിന്നാണ്. 2016ലെ പൂഞ്ഞാര്‍ അസംബ്ലി മണ്ഡലത്തില്‍ പി.സി ജോര്‍ജിന് ആകെ ലഭിച്ചത് 63621 വോട്ടാണ്. പി. സിയേക്കാള്‍ സുരേന്ദ്രന് ഉണ്ടായ ത് 12631 വോട്ടിന്റെ കുറവ്. മണ്ഡലത്തിലെ വിജയിപ്പിച്ച് വോട്ടര്‍മാരെ മറന്ന് ബിജെപി ക്കൊപ്പം ചേര്‍ന്ന ജോര്‍ജ്ജിന് കനത്ത തിരിച്ചടി നല്‍കിയിരിക്കുകയാണ് പൂഞ്ഞാറിലെ ജനങ്ങള്‍.

ജനാധിപത്യ വിശ്വസികളുടെ വോട്ട് വാങ്ങി വിജയിച്ച പി.സി ജോര്‍ജിന് ജനാധിപത്യ വിശ്വാസികള്‍ നല്‍കിയ മറുപടിയാണ് വോട്ടെടുപ്പില്‍ പ്രതിഫലിച്ചെതെന്ന് കോണ്‍ഗ്രസ് മുണ്ടക്കയം മണ്ഡലം പ്രസിഡന്റ് നൗഷാദ് ഇല്ലിക്കല്‍ പറഞ്ഞു.

പി.സി ജോര്‍ജിന്റെ പ്രതീക്ഷകള്‍ക്ക് അപ്പുറം സുരേന്ദ്രന് ഉണ്ടായ തോല്‍വിക്കും വോട്ട് കുറഞ്ഞതിനും വരും ദിവസങ്ങളില്‍ ജോര്‍ജ് മറുപടി പറയേണ്ടി വരും. ഒപ്പം ജോര്‍ജി നൊപ്പം നിന്നിരുന്ന അണികളും നേതാക്കളും പാര്‍ട്ടി വിട്ടത് ശരിയെന്നതിനും വരും ദി വസങ്ങളില്‍ മറുപടി പറയേണ്ടി വരും.