പൂഞ്ഞാർ എംഎൽഎ പി സി ജോർജ് സംഘടിപ്പിക്കുന്ന പരിപാടിയിൽ പങ്കെടുക്കരുതെ ന്നാവശ്യപ്പെട്ട് സിനിമാ നടൻ ആസിഫലിയുടെ ഫേസ്ബുക്ക് പേജിൽ പൊങ്കാല. ഒരു നാ ട്ടുകാരെ മുഴുവന്‍ തീവ്രവാദികളെന്ന്‍ വിളിച്ച പിസി ജോര്‍ജിന്‍റെ പരിപാടിയില്‍ പങ്കെടു ക്കരുതെന്നാണ് കമന്റുകളില്‍ നിറയുന്നത്.

പൂഞ്ഞാര്‍ മണ്ഡലത്തിലെ മികച്ച സ്‌കൂളുകളേയും എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷ യില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികളേയും ആദരിക്കുന്നതി ന് ജൂണ്‍ 16ന് പൊടിമറ്റത്തെ സെന്റ് മേരീസ് പാരീഷ് ഹാളില്‍ സംഘടിപ്പിക്കുന്ന പരിപാ ടിയിലാണ് ആസിഫലി പങ്കെടുക്കുന്നത്.

ആസിഫലി എത്തുന്ന വിവരം അറിഞ്ഞവരാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. ഒരു നാടിന്റെ വികാരം മനസിലാക്കി വർഗ്ഗീയവാദിയായ ഒരാൾ സംഘടിപ്പിക്കുന്ന പരി പാടിയിൽ പങ്കെടുക്കരുതെന്നും ഒരിക്കൽ തീവ്രവാദിയുമായി വേദി പങ്കിടേണ്ടിവന്നെന്ന് അദ്ദേഹം കുറ്റപ്പെടുത്തുമെന്നും പ്രതിഷേധക്കാർ പറയുന്നു. ആസിഫലി പങ്കുവെച്ച മാർ ക്കോണി മത്തായി എന്ന സിനിമയുടെ പോസ്റ്ററിനു ചുവട്ടിലാണ് പ്രതിഷേധം നടക്കുന്നത്. ജോർജ്ജ് സംഘടിപ്പിക്കുന്ന പരിപാടിൽ പങ്കെടുത്താൽ താങ്കളുടെ സിനിമ ബഹിഷ്‌ക്കരി ക്കും എന്ന ഭീഷണി കമന്റുകളും ഫേസ്‌ബുക്ക് കമന്റ് ബോക്‌സിൽ വന്നു നിറയുന്നുണ്ട്. ആസിഫലി പങ്കുവെച്ച മാര്‍ക്കോണി മത്തായി എന്ന സിനിമയുടെ പോസ്റ്ററിനു ചുവട്ടിലാണ് പ്രതിഷേധം നടക്കുന്നത്.

മുസ്ലിം തീവ്രവാദികൾക്ക് ഓശാന പാടുന്ന മുസ്ലിം സമുദായത്തിന്റെ വോട്ട് വേണ്ടെന്ന് അടുത്തിയിടെ പി സി ജോർജ്ജ് പറയുന്ന ഫോൺ സംഭാഷണം പുറത്തുവന്നിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് പിസി ജോര്‍ജിനെതിരെ നാട്ടുകാര്‍ ഒന്നടംഗം രംഗത്തെത്തിയത്.