എരുമേലി : 41 ദിനമുളള ശബരിമല മണ്ഡലകാലത്ത് എരുമേലിയിൽ  അപകടങ്ങൾ  കുറഞ്ഞതും ശുചീകരണത്തിൽ  വിപുലമായ ബോധവൽക്കരണം പകരാൻ കഴിഞ്ഞ തുമാണ് പ്രധാന നേട്ടങ്ങൾ. ആക്ഷേപങ്ങളേറെയും പഞ്ചായത്തിനെതിരെയായിരുന്നു അതേസമയം വകുപ്പുകളുടെയെല്ലാം കൺമുന്നിൽ അനധികൃത മണ്ണെടുപ്പും ഖനനവും ശബരിമല പാതയോരങ്ങളിൽ നടന്നെന്ന് വിമർശനമുണ്ടായി. വഴി വിളക്കുകൾ പ്രകാശിപ്പിക്കുന്നതിലുണ്ടായ കാലതാമസവും പെട്ടന്ന് ലൈറ്റുകൾ കേടാകുന്നതുമാണ് പഞ്ചായത്തിനെതിരെ പ്രതിഷേധം സൃഷ്ടിച്ചത്.

അപകട സാധ്യത നിറഞ്ഞ കണമല പാലത്തിൽ പോലും രാത്രിയിൽ വെളിച്ചമില്ലാത്ത സ്ഥിതിയാണ് ഇപ്പോഴും. അതേസമയം ലൈഫ് ഗാർഡുകളെ നിയോഗിക്കുന്നതുൾപ്പടെ മറ്റ് ക്രമീകരണങ്ങൾ പഞ്ചായത്തിന് മികവോടെ നടത്താനായി. വിവിധ വകുപ്പുകളെ ഏകോപിപ്പിക്കുന്നതിന് റവന്യു കൺട്രോൾ റൂമിന് കഴിഞ്ഞില്ലെന്ന ആരോപണം ഏറെ ശ്രദ്ധിക്കപ്പെട്ടു.  വിവിധ വകുപ്പുകളെ കൂട്ടി കടപരിശോധന നടത്താൻ ഒടുവിൽ പോലിസിന് മുന്നിട്ടിറങ്ങേണ്ടി വന്നു. തുടർന്ന് കളക്ടർ ഇടപെട്ടതോടെയാണ് കൺട്രോ ൾ റൂം സജീവമായത്.

ദേവസ്വത്തിൻറ്റെ കക്കൂസുകളുടെ ശുചീകരണ പ്ലാൻറ്റിൽ നിന്ന് വിസർജ്യ ജലം തോട്ടി ലൊഴുക്കിയെന്ന പരാതിയാണ് ദേവസ്വത്തെ പ്രതിക്കൂട്ടിലാക്കിയത്. ദേവസ്വത്തിനെ തിരെ പഞ്ചായത്ത് പരാതിയുമായി സമീപിച്ചതോടെ കളക്ടർ സന്ദർശനം നടത്തി പ്രശ്നം പരിഹരിക്കുകയായിരുന്നു. ടൗണിൽ വൈദ്യുതി മുടക്കമില്ലാതെ നൽകാൻ കഴിഞ്ഞെങ്കിലും കിഴക്കൻ മേഖലയിൽ വൈദ്യുതി മുടക്കം തുടർച്ചയായത് കെഎസ്ഇ ബി ക്കെതിരെ പരാതി വ്യാപകമാക്കാൻ കാരണമായി. വരുമാന ലാഭമുണ്ടാക്കിയെ ങ്കിലും കെഎസ്ആർടിസി ക്കെതിരെ നാട്ടിൽ പ്രതിഷേധമുയർത്തിയത് പമ്പ ബസുക ളുടെ അമിത വേഗതയായിരുന്നു.

തുടക്കത്തിൽ തന്നെ ബൃഹത്തായ ജലവിതരണ പദ്ധതി കമ്മീഷൻ ചെയ്യാനായത് ജല അഥോറിറ്റിയുടെ നേട്ടമാണ്. അതേസമയം ഇപ്പോഴും പഴയ പദ്ധതിയിലൂടെയാണ് ജലവിതരണം നടത്തിക്കൊണ്ടിരിക്കുന്നത്. മണ്ഡലകാലത്ത് ഏറെ ശ്രദ്ധേയമായ് അംഗ ബലം കുറവായിട്ടും ക്രമസമാധാനപാലനത്തിൽ പോലിസിന് തിളങ്ങാനായെന്നുളള താണ്. കഞ്ചാവ് ഉൾപ്പടെ നിരവധി കേസുകളാണ് മണ്ഡലകാലത്ത് പോലിസ് പിടികൂടിയത്. കഴിഞ്ഞ ആറുമാസത്തിനിടെ ഏറ്റവുമധികം ലഹരി, മയക്കുമരുന്ന് വിൽപന കേസുകൾ ഉണ്ടായത് മണ്ഡലകാലത്താണ്.

മനസും ശരീരവും  കുടുംബവും സമൂഹവും നാടും ശുചീകരിക്കുന്നതാണ് തീർത്ഥാടന മെന്ന സന്ദേശം പകർന്നു നൽകാൻ പോലിസിൻറ്റെ പുണ്യം പൂങ്കാവനം പദ്ധതിക്ക് കഴിഞ്ഞതാണ് പ്രധാന നേട്ടം. ഭക്തരെയും ബഹുജന സംഘടനകളെയുംയുവതി  യുവാ ക്കളെയും വിദ്യാർത്ഥികളെയും വീട്ടമ്മമാരെയും അണിനിരത്താൻ കഴിഞ്ഞത് ഏറെ ശ്രദ്ധേയമായി.