ക്രിസ്മസ് ആഘോഷങ്ങളില്‍ നാടൊരുങ്ങുമ്പോള്‍ ഏറ്റവും പുതിയ ക്രിസ്മസ് കരോള്‍ ഗാനം സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധനേടുന്നു. കാഞ്ഞിരപ്പള്ളിക്കാരായ യുവാക്കളാണ് പു തിയ ക്രിസ്മസ് ഗാനത്തിന് പിന്നില്‍. കാഞ്ഞിരപ്പള്ളി ആനക്കല്ല് കുളമറ്റം ജോജി ദേവസ്യ യാണ് ഗാനം ചിട്ടപ്പെടുത്തി വരികളെഴുതിയത്.

നാട്ടിന്‍പുറങ്ങളിലും വിദേശത്തുമായി ഗാനമേള വേദികളില്‍ അടിപൊളി പാട്ടുകളുമാ യി സംഗീത പ്രേമികളുടെ ഹൃദയത്തില്‍ ഇടം നേടിയ സുനില്‍ ബാബയാണ് ഗാനം ആല പിച്ചിരിക്കുന്നത്. കാഞ്ഞിരപ്പള്ളി അഞ്ചിലിപ്പ സ്വദേശിയായ നിബിന്‍ ഐസക്കാണ് ഗാ നം പ്രോഗ്രാം ചെയ്തിരിക്കുന്നത്. പാട്ട് മിക്‌സ് ചെയ്തിരിക്കുന്നത് നിഖില്‍ പ്രഭയാണ്.  പൊടിമറ്റം സ്വദേശികളായ  ഡെന്നീസ് പുതുപ്പറമ്പില്‍, മൊബിന്‍ ജോസഫ് എന്നിവര്‍ ചേ ര്‍ന്നാണ് ദൃശ്യങ്ങളൊരുക്കിയത്. അലന്‍ ജോസഫാണ് റിക്കാര്‍ഡിസ്റ്റ്.