പുനലൂർ‐മൂവാറ്റുപുഴ സംസ്ഥാനപാതയുടെ ഭാഗമായ പൊൻകുന്നം‐പുനലൂർ പാത യുടെ പുനർനിർമ്മാണം ഉടൻ ആരംഭിക്കും. ഒന്നര വർഷത്തിലുള്ളിൽ പാതയുടെ നി ർമ്മാണം പൂർത്തീകരിക്കുമെന്ന‌് മന്ത്രി ജി സുധാകരൻ അറിയിച്ചു. ലോകബാങ്ക് ധനസ ഹായത്തോടെ നടപ്പിലാക്കി വരുന്ന കെഎസ്‌ടിപിയുടെ രണ്ടാംഘട്ട പദ്ധതിയുടെ കാ ലാവധി 2019ൽ അവസാനിക്കാനിരിക്കെ രണ്ടാം ഘട്ട പദ്ധതിയിൽ വിഭാവനം ചെ യ്ത പ്രോജക്ടായ പുനലൂർ–പൊൻകുന്നം റോഡ് വികസനം തടസ്സപ്പെട്ട അവസ്ഥ യിലായിരുന്നു. പ്രോജക്ട് അനശ്ചിതമായി നീണ്ട ഘട്ടത്തിൽ താറുമാറായ റോഡ് ശബരിമല പാക്കേജിൽ ഉൾപ്പെടുത്തി സംസ്ഥാന സർക്കാർ ഗതാഗതയോഗ്യമാക്കി.

പുനലൂർ‐പൊൻകുന്നം റോഡ് നവീകരണം പൊതുസ്വകാര്യ പങ്കാളിത്തോടെ നടപ്പിലാ ക്കണമെന്നായിരുന്നു കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് തീരുമാനിച്ചിരുന്ന ത്. എന്നാൽ ഇതിന് അംഗീകാരം നേടുന്നതിനോ പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടു പോകുന്നതിനോ യുഡിഎഫ് സർക്കാർ ഒരു നടപടിയും സ്വീകരിച്ചില്ല. എൽഡിഎഫ‌് സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം ലോകബാങ്ക് പ്രതിനിധികളുമായി മുഖ്യ മന്ത്രിയും വകുപ്പ് മന്ത്രിയും നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ ഈ പ്രവൃത്തി പിപിപി മാതൃകയിൽ നിന്നും മാറ്റി ഇപിസി മാതൃകയിൽ ചെയ്യുന്നതിന് തീരുമാനമെ ടുത്തു.

ഈ ചർച്ചയുടെ അടിസ്ഥാനത്തിൽ കെ.എസ്.ടി.പി രണ്ടാംഘട്ട പദ്ധതിയുടെ കാലാ വധി 2020 ഏപ്രിൽവരെ നീട്ടി നൽകാമെന്നും ധാരണയുണ്ടായി. അതിന്റെ അടിസ്ഥാ നത്തിൽ കേന്ദ്ര എക്കണോമിക്സ് അഫേഴ്സ് വകുപ്പിൽ നിന്നുമുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കി ടെണ്ടർ നടപടികൾ പൂർത്തീകരിച്ചു വരികയാണ്. പുനലൂർ‐പൊൻ കുന്നം പാതയുടെ പുനർനിർമ്മാണത്തിനായി പുനലൂർ–കോന്നി (29.84 കി.മീ), കോ ന്നി– പ്ലാച്ചേരി (30.16 കി.മീ), പ്ലാച്ചേരി–പൊൻകുന്നം (22.17 കി.മീ) എന്നിങ്ങനെ മൂന്ന് റീച്ചുകളിലായി 698.26 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്.

മുൻകാല പ്രവൃത്തി പരിചയവും സാങ്കേതിക ഉപകരണങ്ങളുടെ ലഭ്യതയും കൂടി പരിഗണിച്ചാണ് കരാറുകാരനെ കണ്ടെത്തുന്നത്. നിർമ്മാണം പൂർത്തിയായതിന് ശേ ഷം 5 വർഷക്കാലം റോഡിന്റെ അറ്റകുറ്റപ്പണികൾ നടത്തുന്നതിനുള്ള ഉത്തരവാദി ത്തം കരാറുകാരനാണ‌്. യുഡിഎഫ് സർക്കാരിന്റെ കാലത്ത് മുടങ്ങിക്കിടന്നതും അനി ശ്ചിതത്വത്തിലായതുമായ പ്രവൃത്തികൾ പ്രശ്നങ്ങൾ പരിഹരിച്ച് പൂർത്തീകരിക്കുക എന്ന നിലപാടാണ് ഈ സർക്കാർ സ്വീകരിച്ചു വരുന്നത്. എന്നാൽ ഇതൊന്നും മനസ്സി ലാക്കാതെ രാഷ്ട്രീയമായി മുതലെടുപ്പു നടത്താനുള്ള ശ്രമങ്ങളാണ് ചിലർ നടത്തിക്കൊ ണ്ടിരിക്കുന്നത്. ഇത‌് ജനങ്ങൾ തിരിച്ചറിയും.

റോഡ് വികസനത്തിന് പുത്തൻ സാങ്കേതികവിദ്യകൾ പ്രയോഗത്തിൽ കൊണ്ടുവരുന്ന തിനും അന്താരാഷ്ട്ര നിലവാരത്തിൽ റോഡുകൾ നിർമ്മിക്കുന്നതിനുള്ള പരിശ്രമമാണ് പൊതുമരാമത്ത് വകുപ്പ് സ്വീകരിച്ചു വരുന്നതെന്നും ഇതിന് കേരളത്തിലെ പൊതുസ മൂഹത്തിന്റെ നല്ല പിന്തുണ ലഭിക്കുന്നുണ്ടെന്നും ഇത്തരത്തിൽ രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നവരെ ജനങ്ങൾ തിരിച്ചറിയുമെന്നും മന്ത്രി അറിയിച്ചു.