പൊന്‍കുന്നം :പൊന്‍കുന്നം സര്‍വീസ് കോ ഓപ്പറേറ്റീവ് ബാങ്കില്‍ തെരെ ഞ്ഞെടുപ്പ് നടന്നില്ല. മുന്‍ പ്രസിഡണ്ട് റ്റി. ജോസഫ് തുണ്ടത്തിലിന്റെ (കൊച്ചുസാര്‍) കീഴില്‍ പ്രവര്‍ത്തിച്ച ഭരണസമിതിയുടെ കഴിഞ്ഞ വര്ഷ ങ്ങളിലെ പ്രവര്‍ത്തക മികവിന് ആദരവായി എതിര്‍പാര്‍ട്ടിക്കാര്‍ മത്സര ത്തില്‍ നിന്നും പിന്മാറിയതാണ് കാരണം. അതിനാല്‍ ഏകപക്ഷീയമായി മുന്‍ഭരണസമിതിയെ തുടര്‍ഭരണം ഏല്‍പ്പിക്കുകയായിരുന്നു.

റ്റി. ജോസഫ് തുണ്ടത്തില്‍ തുടച്ചയായി നാലാം പ്രാവശ്യവും എതിരില്ലാ തെ പ്രസിഡണ്ട് സ്ഥാനത്തേക്ക് തെരെഞ്ഞെടുക്കപ്പെട്ടു. 84 വയസിലെ ത്തിയ അദ്ദേഹം കഴിഞ്ഞ 28 വര്ഷങ്ങളായി പൊന്‍കുന്നം ബാങ്കിന്റെ ഭരണസമിതി അംഗമായും ആയും , അതില്‍ പതിനഞ്ചു വര്‍ഷങ്ങള്‍ തുടര്‍ച്ചയായി പ്രസിഡണ്ട് ആയും സേവനം പൂര്‍ത്തിയാക്കി കഴിഞ്ഞു.പതിനഞ്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് പ്രസിഡണ്ട് സ്ഥാനം ഏറ്റെടുക്കുമ്പോള്‍ ബാങ്കിന് 28 കോടി നിക്ഷേപം ഉണ്ടായിരുന്നത് നിലവില്‍ 216 കോടിയായി ഉയര്‍ത്തുവാന്‍ സാധി ച്ചു. 124 കോടി രൂപ നിലവില്‍ വായ്പയായി നല്‍ കിയിട്ടുണ്ട്. കാഞ്ഞിരപ്പള്ളി താലൂ ക്കിലെ ഏറ്റവും മികച്ച ബാങ്കായി പൊന്‍കുന്നം സര്‍വീസ് കോ ഓപ്പറേറ്റീവ് ബാങ്ക് മാറിക്കഴിഞ്ഞു.

ബാങ്കിന് ഏഴു ശാഖകളിലായി അന്‍പതോളം ജോലിക്കാര്‍ നിലവില്‍ ജോലി ചെയ്യുന്നുണ്ട് .1923 ല്‍ രൂപം കൊണ്ട പൊന്‍കുന്നം സര്‍വ്വീസ് സഹകരണ ബാങ്ക് കഴിഞ്ഞ 45 വര്‍ഷക്കാലമായി ലാഭത്തിലാണ് പ്രവര്‍ ത്തിക്കുന്നത്.