പൊ​ൻ​കു​ന്നം:ദേ​ശീ​യ​പാ​ത​യു​ടെ വീ​തി കൂ​ട്ടി​യും വ​ള​വു​ക​ൾ നി​വ​ർ​ത്തി​യും ന​ട​പ്പാ​ത ഒ​രു​ക്കു​ന്ന തി​ര​ക്കി​ലാ​ണ് ദേ​ശീ​യ​പാ​ത​ അധി​കൃ​ത​ർ. നാ​ഷ​ണ​ൽ ഹൈ​വേ 183 ൽ 20-ാം​മൈ​ലി​ലെ ചി​റ​ക്കു​ഴി വ​ള​വ് ഭാ​ഗി​ക​മാ​യി നി​വ​ർ​ത്തി ന​ട​പ്പാ​ത നി​ർ​മി​ക്കും. പൊ​ൻ​കു​ന്ന​ത്തി​നും 19-ാം മൈ​ലി​നും ഇ​ട​യി​ലെ ഒ​ന്ന​ര കി​ലോ​മീ​റ്റ​ർ ഇ​റ​ക്ക​ത്തി​ൽ ഏ​ഴ് കൊ​ടും വ​ള​വു​ക​ളാ​ണു​ള്ള​ത്.

ഒ​രു​വ​ശ​ത്ത് താ​ഴ്ച​യും മ​റു​വ​ശ​ത്ത് തി​ട്ട​യു​മു​ള്ള വ​ള​വു​ക​ളി​ലെ കൊ​ടും വ​ള​വാ​യ ക​ടു​ക്കാ​മ​ല​വ​ള​വ് നി​വ​ർ​ത്തു​ന്ന ജോ​ലി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. വ​ള​വ് തി​രി​ഞ്ഞെ​ത്തി​യാ​ൽ മാ​ത്രം വാ​ഹ​ന​ങ്ങ​ൾ ക​ണാ​ൻ ക​ഴി​യു​ന്ന ന​ട​പ്പാ​ത​യി​ല്ലാ​ത്ത ചി​റ​ക്കു​ഴി വ​ള​വി​ൽ​പെ​ട്ടു പോ​കു​ന്ന​വ​ർ ത​ല​നാ​രി​ഴ​ക്കാ​ണ് ര​ക്ഷ​പ്പെ​ട്ടി​രു​ന്ന​ത്. ഇ​വി​ടെ​യു​ള്ള വ​ള​വ് അ​ഞ്ചു മീ​റ്റ​റി​ല​ധി​കം വി​തി കൂ​ട്ടി താ​ഴ്ച​യി​ൽ നി​ന്ന് വി​തി​യി​ൽ കെ​ട്ടി​പ്പൊ​ക്കി ന​ട​പ്പാ​തയ്​ക്കാ​യി കോ​ൺ​ക്രീ​റ്റ് ചെ​യ്യും.