കേരള സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് പ്രോജക്ടിന്റെ ഭാഗമായി പുനര്‍നിര്‍മ്മിക്കുന്ന പുനലൂര്‍-മൂവാറ്റുപുഴ-സംസ്ഥാനപാതയുടെ ഭാഗമായ പൊന്‍കുന്നം-മണിമല- പ്‌ളാച്ചേരി റോഡി ന്റെ കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിന്റെ ഭാഗം നിര്‍മ്മാണോദ്ഘാടനം 2020 ഫെ ബ്രുവരി 22  ശനിയാഴ്ച വൈകിട്ട് 4.30ന് പെതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്‍ നിര്‍വ്വഹിക്കും.  ഡോ.എന്‍.ജയരാജ് എം.എല്‍.എ അദ്ധ്യക്ഷത വഹിക്കും. ആന്റോ ആ ന്റണി എം.പി, രാജു എബ്രാഹം എം.എല്‍.എ എന്നിവര്‍ മുഖ്യപ്രഭാഷണം നിര്‍വ്വഹി ക്കും.

കെ.എസ്.ടി.പി പാക്കേജ് 8 സിയില്‍ നിര്‍മ്മിക്കുന്ന 22.173 കി.മീറ്റര്‍ റോഡിന് അടങ്കല്‍ തുക  248 കോടി രൂപയാണ് അടങ്കല്‍ തുക. സ്ഥലമേറ്റെടുക്കല്‍ നടപടികള്‍ നേരത്തെ ത ന്നെ പൂര്‍ത്തിയാക്കിയാതിനാല്‍ 2 വര്‍ഷം കൊണ്ട് പൂര്‍ത്തീകരിക്കുന്ന തരത്തിലാണ് വി ഭാവനം ചെയ്തിരിക്കുന്നത്. 7 മീറ്റര്‍ വീതിയില്‍ കാര്യേജ് വേയും ഇരുവശങ്ങളിലും 1.5 മീറ്റര്‍ വീതിയില്‍ പേവ്ഡ് ഷോള്‍ഡര്‍ ഉള്‍പ്പെടെ 10 മീറ്റര്‍ വീതിയിലാണ് റോഡ് ടാര്‍ ചെ യ്യുന്നത്. 4 പുതിയ കലുങ്കുകള്‍ ഉള്‍പ്പെടെ  69 കലുങ്കുകള്‍ പുനര്‍ നിര്‍മ്മിക്കും. 3.613 കീ. മീറ്റര്‍ ടൈല്‍ പാകിയ നടപ്പാത, 4 പ്രധാന ജംഗ്ഷനുകള്‍ നവീകരിക്കും. 34 മൈനര്‍ ജംഗ്ഷ നുകളുടെ നവീകരണങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

മൂലേപ്‌ളാവ് പാലത്തിന് സമാന്തരമായി പുതിയ പാലം നിര്‍മ്മിക്കും. 2 മൈനര്‍ ബ്രി ഡ്ജുകള്‍ പുനര്‍നിര്‍മ്മിക്കും. മണിമല പാലത്തിന് സമാന്തര നടപ്പാലം, 16 ബസ് ഷെല്‍ട്ട റുകള്‍, ബസ്‌ബേ എന്നിവ നിര്‍മ്മാണത്തില്‍ ഉള്‍പ്പെടും. 6180 മീറ്റര്‍ റീട്ടെയിനിംഗ് ഭിത്തി നിര്‍മ്മിക്കും. ഓവര്‍ ഹെഡ് ട്രാഫിക് സൈനുകള്‍ കാല്‍നടയാത്രക്കാരുടെ ക്രോസിംഗിന് പ്രത്യേകസംവിധാനം, ക്രാഷ് ബാരിയര്‍, ഗാര്‍ഡ്‌റെയില്‍, ട്രന്‍സ്‌ഫേഴ്‌സ് റംബ്ള്‍, സ്ട്രീപ്പ് തുടങ്ങിയ ട്രാഫിക് കണ്‍ട്രോള്‍ മാര്‍ഗ്ഗങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു. 200 മുതല്‍ 500 എം.എ ല്‍ അളവില്‍ യൂട്ടലിറ്റിയുള്ള ടക്റ്റുകള്‍ സ്ഥാപിക്കും. റോഡ് പൂര്‍ത്തീകരിക്കുന്നതോടെ വശങ്ങളില്‍ 1000 മരങ്ങള്‍ നട്ട് ഭംഗിയാക്കും. ജനപ്രതിനിധികള്‍, രാഷ്ട്രീയ പ്രമുഖര്‍ എന്നിവര്‍ പങ്കെടുക്കുന്ന സമ്മേളനത്തില്‍ 2.30 മുതല്‍ ഗാനമേളയും ഉണ്ടായിരിക്കും.