എരുമേലി/മുണ്ടക്കയം/പൊന്‍കുന്നം:ശബരിമല സ്ത്രി പ്രവേശന വിഷയ വുമായി ബന്ധപ്പെട്ട് ശബരിമല കര്‍മ്മസമിതിയുടെ നേതൃത്വത്തില്‍ നട ത്തിയ ഹര്‍ത്താല്‍ എരുമേലിയിലും, കിഴക്കന്‍ മലയോര മേഖലയിലും പൂര്‍ണം. എരുമേലി,മുണ്ടക്കയം, പൊന്‍കുന്നം എന്നിവിടങ്ങളില്‍ പ്രതി ക്ഷേധ നാമജപയാത്ര സംഘടിപ്പിച്ച തൊഴിച്ചാല്‍ അനിഷ്ട സംഭവങ്ങളൊ ന്നും ഉണ്ടായില്ല.

ശബരിമല കര്‍മ്മസമിതിയുടെ നേതൃത്വത്തില്‍ നടത്തിയ ഹര്‍ത്താല്‍ എരു മേലിയില്‍പൂര്‍ണമായിരുന്നു.കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്ന തൊഴിച്ചാ ല്‍ ശബരിമല തീര്‍ത്ഥാടനത്തെ ഹര്‍ത്താല്‍ കാര്യമായി ബാധിച്ചില്ല. അനിഷ്ട സംഭവങ്ങളുണ്ടാകാതിരിക്കാന്‍ വലിയ പോലീസ് സന്നാഹത്തെയാണ് ഇ വിടെ വ്യ ന്യസിച്ചിരുന്നത്. കോട്ടയം എസ് പി ഹരിശങ്കര്‍ രാവിലെ മുതല്‍ തന്നെ ഇവിടെ ക്യാമ്പ് ചെയ്തിരുന്നു.പത്ത് മണിയോടെ സംഘപരിവാര്‍ സംഘടനകളുടെയും, ശബരിമല കര്‍മ്മസമിതിയുടെയും നേതൃത്വത്തില്‍ പ്ര തിക്ഷേധ നാമജപയാത്ര നടന്നു.
പൊന്‍കുന്നത്തും ഹര്‍ത്താല്‍ സമാധാനപരമായിരുന്നു. ശബരിമല കര്‍മസ മിതിയുടെ നേതൃത്വത്തില്‍ നടന്ന നാമജപയാത്രയില്‍ സംഘപരിവാര്‍ സംഘ ടനകളും പങ്കെടുത്തു. ടൗണ്‍ ചുറ്റി നടന്ന നാമജപയാത്രയ്ക്ക് പി കെ ഉണ്ണി കൃഷ്ണന്‍, എ ബി ഹരികൃഷ്ണന്‍, വി എന്‍ മനോജ്, എ എസ് റജികുമാര്‍, ജി ഹരിലാല്‍ എന്നിവര്‍ നേതൃത്വം നല്‍കി.ഇതിന് ശേഷം നടന്ന പ്രതിക്ഷേധ യോഗം ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ എസ് ബിജു ഉദ്ഘാടം ചെയ്തു.ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തുനി ഞ്ഞിറങ്ങിയിരിക്കുകയാണ് ഐ ജി മനോജ് എബ്രാഹാമും പോലീസുമെന്ന് അദ്ദേഹം പറഞ്ഞു.

മുണ്ടക്കയത്ത് ബിജെപിയുടെയും സംഘപരിവാര്‍ സംഘടനകളുടെയും നേതൃത്വത്തിലാ യിരുന്നു പ്രതിക്ഷേധ നാമജപയാത്ര. രാവിലെ മുതല്‍ തന്നെ ഇവിടെ ഹര്‍ത്താലനുകൂലി കള്‍ വാഹനങ്ങള്‍ തടഞ്ഞുവെങ്കിലും പിന്നീട് വിട്ടയച്ചിരുന്നു.