പൊന്‍കുന്നം: വീട്ടുമുറ്റത്തേക്ക് ലോറി മറിഞ്ഞ് രണ്ടു പേര്‍ക്ക് പരിക്ക്. പൊന്‍കുന്നം – പാലാ റോഡില്‍ റബര്‍ത്തടികയറ്റി പെരുമ്പാവൂര്‍ക്ക് പോവുകയായിരുന്ന ലോറി മറി ഞ്ഞാണ് രണ്ടു പേര്‍ക്ക് പരിക്കേറ്റത്. പുനലൂര്‍ അലിമുക്ക് സ്വദേശികളായ ലോറി ഡ്രൈ വര്‍ മദനന്‍ (52), സഹായി മന്‍സൂദ് (49) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ കോട്ട യം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. പുലര്‍ച്ചെ മൂന്നോടെ പനമറ്റം നാലാം മൈല്‍ വളവിലാണ് അപകടം. വളവിന് മുമ്പു തന്നെ ലോറിയുടെ ബ്രേയ്ക്ക് പോയിരുന്ന തായി ഡ്രൈവര്‍ പറയുന്നു.

നിയന്ത്രണം വിട്ട ലോറി വലതു വശത്ത് റോഡരികിലുള്ള കുന്നേപ്പറമ്പില്‍ സുജിത്തിന്‍റെ വീട്ടുമുറ്റത്തേക്ക് മറിയുകയായിരുന്നു. അപകടത്തില്‍ വീടിനോടു ചേര്‍ന്നുണ്ടായിരുന്ന ഷെഡ് തകര്‍ന്നു. അതില്‍ പാര്‍ക്ക് ചെയ്തിരുന്ന ബൈക്ക് പൂര്‍ണമായി തകരുകയും കാ റിന് കേടുപാടു സംഭവിക്കുകയും ചെയ്തു. ലോറിക്കകത്തുണ്ടായിരുന്നവരെ നാട്ടുകാ രും പൊന്‍കുന്നം പോലീസും ചേര്‍ന്ന് ആദ്യം കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ എത്തിക്കുകയും പിന്നീട് മെഡിക്കല്‍ കോളഡജിലേക്ക് മാറ്റുകയും ചെയ്തു. ലോറിയുടെ മുന്‍വശം തകര്‍ന്നു. വീടിനും കേടുപാടു സംഭവിച്ചു.