അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്നയാൾ മരിച്ചു. കൊല്ലം ദിണ്ടിഗൽ ദേശീയ പാതയിൽ പൊൻകുന്നം കെ.വി.എം.എസ്.കവലയിൽ സ്‌കൂട്ടറിലിടിച്ച കാർ കീഴ്‌മേൽ മറിഞ്ഞ് സ്‌കൂട്ടർ യാത്രക്കാരായ രണ്ടുപേർക്കും കാർയാത്രക്കാരിക്കും പരിക്കേറ്റിരുന്നു. ഞായറാഴ്ച രാത്രിയാണ് അപകടം നടന്നത് സ്‌കൂട്ടർ യാത്രക്കാരായ പൊൻകുന്നം പാട്ടു പാറ തോണിക്കുഴിയിൽ ജെസ്റ്റിൻ(20), ബന്ധു തോണിക്കുഴിയിൽ ബേബിച്ചൻ(59) എന്നി വർക്കും കാറിലുണ്ടായിരുന്ന ഇടുക്കി പുളിയന്മല ഹിൽടോപ്പ് വലിയ അയ്യത്ത് അനീസ യ്ക്കുമാണ് പരിക്കേറ്റത്.
ഇവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിലി രിക്കെയാണ് തിങ്കളാഴ്ച ബേബിച്ചൻ മരിച്ചത്.ബേബിച്ചനും ജെസ്റ്റിനും പൊൻകുന്നം അരവിന്ദ ആശുപത്രിയിലെത്തിയശേഷം  സ്‌കൂട്ടറിൽ വീട്ടിലേയ്ക്ക് മടങ്ങുകയായിരുന്നു. അനീസ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഡിസ്ചാർജ് ചെയ്ത് മടങ്ങവേയാണ് ഇവരുടെ കാർ സ്‌കൂട്ടറുമായി ഇടിച്ചത്.