ശനിയാഴ്ച്ച വൈകിട്ട് അഞ്ചരയോടെയാണ് സംഭവം. മുണ്ടക്കയം സിഎംഎസ് സ്കൂളി ലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയും ചെളിക്കുഴി പാറയിൽ പുരയിടം സുജേഷിന്റെ മക നുമായ സ്രാവണിനാണ് ഇടിമിന്നലിൽ പരിക്കേറ്റത്. വീടിനോട് ചേർന്നുള്ള പാറയിൽ ഇടിമിന്നലേറ്റ് പാറ വീട്ടിലേക്ക് തെറ്റിക്കുകയായിരുന്നു.
ഈ സമയം വീടിനുള്ളിലിരുന്ന സ്രാവണിന്റെ ദേഹത്ത് ചീളു കൊണ്ടാണ് പരിക്കേറ്റത്. സ്രാവണിന്റെ നാഭിക്കു മുകളിൽ കരിങ്കൽ ചീളു കൊണ്ട് പൊള്ളിയിട്ടുണ്ട്.പാറ പൊട്ടി ത്തെറിച്ച് രണ്ട് വീടുകൾക്കും കേടുപാടു സംഭവിച്ചു. മിന്നലിൽ സമീപത്തെ വൈദ്യുതി ബന്ധവും തകർന്നു.